അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ട്രെ​യി​ൻ എ​ന്ന വ്യാ​ജ സ​ന്ദേ​ശം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Monday, March 30, 2020 11:47 AM IST
മ​ല​പ്പു​റം: കേ​ര​ള​ത്തി​ലു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ നി​ല​മ്പൂ​രി​ൽ നി​ന്നും പ്ര​ത്യേ​ക ട്രെ​യി​ൻ ഏ​ർ​പ്പെ​ടു​ത്തി​യെ​ന്ന ത​ര​ത്തി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ട​വ​ണ്ണ സ്വ​ദേ​ശി സാ​ക്കി​ർ തൂ​വ​ക്കാ​ടാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കു​ന്ന മ​ല​പ്പു​റ​ത്ത് താ​മ​സി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ബോ​ധ​പൂ​ർ​വം തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​യാ​ൾ ശ്ര​മി​ച്ച​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം മു​ത​ലാ​ണ് ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ച്ച് തു​ട​ങ്ങി​യ​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്ന് പോ​ലീ​സ് വി​വി​ധ ഭാ​ഷ​ക​ളി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​പ്പു​മാ​യി എ​ത്തി. ഇ​തി​ന് പി​ന്നാ​ലെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​രാ​ൾ പി​ടി​യി​ലാ​യ​ത്.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യി എ​ത്തു​മെ​ന്ന ഭ​യം​മൂ​ലം പോ​ലീ​സ് ഇ​വ​ർ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ പോ​ലീ​സ് കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. വ​ട​ക്ക​ൻ ജി​ല്ല​ക​ളു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച ച​ങ്ങ​നാ​ശേ​രി​ക്ക് സ​മീ​പം പാ​യി​പ്പാ​ട്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ തെ​രു​വി​ലി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലും വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ച്ച​ത്. പാ​യി​പ്പാ​ട് സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യി. കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ട​നു​ണ്ടാ​യേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.