കു​ഴ​ഞ്ഞു​ വീ​ണു ​മ​രി​ച്ച പ്ര​വാ​സി​ക്ക് കോ​വി​ഡ് ഇ​ല്ല
Monday, March 30, 2020 12:17 PM IST
ക​ണ്ണൂ​ർ: നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രി​ക്കെ കു​ഴ​ഞ്ഞു​ വീ​ണു​ മ​രി​ച്ച പ്ര​വാ​സി​ക്ക് കോ​വി​ഡ് ഇ​ല്ലെ​ന്ന് സ്ഥി​രീ​ക​ര​ണം. ഇ​യാ​ളു​ടെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

ക​ഴി​ഞ്ഞ 21ന് ​ദു​ബാ​യി​ല്‍​നി​ന്ന് എത്തി​യ​ശേ​ഷം വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ക​ണ്ണൂ​ര്‍ ചേ​ലേ​രി സ്വ​ദേ​ശി അ​ബ്ദു​ള്‍ ഖാ​ദ​ര്‍ (65) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ലു​ള്ള​വ​രെ മ​റ്റു വീ​ടു​ക​ളിലേ​ക്കു മാ​റ്റി​യ ശേ​ഷം ത​നി​ച്ചാ​യി​രു​ന്നു ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞി​രു​ന്ന​ത്.

ശ​നി​യാ​ഴ്ച രാ​ത്രി വീ​ട്ടു​കാ​ര്‍ ഫോ​ണ്‍ വി​ളി​ച്ചി​ട്ടും എ​ടു​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ലെ​ത്തി നോ​ക്കി​യ​പ്പോ​ള്‍ കു​ഴ​ഞ്ഞു​വീ​ണ​നി​ല​യി​ല്‍ കണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ര​ക്ത​സ​മ്മ​ര്‍​ദ​വും ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളും ഉ​ണ്ടാ​യി രു​ന്നു​വെ​ന്നു ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.