സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ ഏ​പ്രി​ൽ 30 വ​രെ നീ​ട്ടി അ​മേ​രി​ക്ക
Monday, March 30, 2020 7:20 AM IST
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ കൊ​റോ​ണ വൈ​റ​സ് മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ൾ വ​രു​ന്ന ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ അ​തി​ന്‍റെ പാ​ര​മ്യ​ത്തി​ലെ​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​തി​നാ​ൽ‌ സ​ർ​ക്കാ​രി​ന്‍റെ “സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ” മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഏ​പ്രി​ൽ 30 വ​രെ നീ​ട്ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. വൈ​റ്റ്ഹൗ​സി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ മ​ര​ണ​നി​ര​ക്ക് ഏ​റ്റ​വും ഉ​യ​ർ​ന്ന തോ​തി​ൽ എ​ത്തു​മെ​ന്ന് ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. ജൂ​ൺ ഒ​ന്നോ​ടെ കോ​വി​ഡി​നെ നി​യ​ന്ത്രി​ക്കാ​നാ​വു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. നേ​ര​ത്തെ ഈ​സ്റ്റ​റോ​ടെ കൊ​റോ​ണ വ്യാ​പ​നം അ​വ​സാ​നി​പ്പി​ക്കാ​നാ​കു​മെ​ന്നാ​യി​രു​ന്നു ട്രം​പ് പ​റ​ഞ്ഞി​രു​ന്ന​ത്.

ചൈ​ന​യെ​യും പി​ന്ത​ള്ളി അ​മേ​രി​ക്ക​യാ​ണ് കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ. അ​മേ​രി​ക്ക​യി​ൽ ഞാ​യ​റാ​ഴ്ച മാ​ത്രം 18,276 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​കെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​ന്ന​ര​ല​ക്ഷ​മാ​യി. 255 പേ​ർ ഇ​ന്ന​ലെ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 2,475 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.