"വ​ഴി മു​ട​ക്കി ക​ർ​ണാ​ട​ക': മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി
Sunday, March 29, 2020 8:26 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ണാ​ട​ക അ​തി​ർ​ത്തി അ​ട​ച്ച വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യും ച​ർ​ച്ച ന​ട​ത്തി.

ക​ർ​ണാ​ട​ക അ​തി​ർ​ത്തി തു​റ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​യെ ഫോ​ണി​ൽ വി​ളി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​യെ തി​രി​കെ വി​ളി​ച്ച് വി​ഷ​യ​ത്തെ കു​റി​ച്ച് വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യു​ക​യാ​യി​രു​ന്നു.

ച​ര​ക്ക് നീ​ക്ക​ത്തി​ന് അ​നി​വാ​ര്യ​മാ​യ പാ​ത​യാ​ണ് അ​ട​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി.

കാ​സ​ർ​ഗോ​ട്ടു​നി​ന്നും മം​ഗ​ലാ​പു​രം പോ​കേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത​യും വ​ട​ക്ക​ൻ കേ​ര​ള​വും മം​ഗ​ലാ​പു​ര​വു​മാ​യു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​വും മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു.

കാ​സ​ർ​ഗോ​ഡ് അ​നേ​ക​മാ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന​ത് മം​ഗ​ലാ​പു​ര​ത്തെ ആ​ശു​പ​ത്രി​ക​ളെ​യാ​ണ്. അ​തു​വ​ഴി രോ​ഗി​ക​ൾ​ക്കു​പോ​ലും പോ​കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​ന്ന​ത് ഒ​രു ജ​ന​ത​യു​ടെ ജീ​വി​ത​ത്തെ ആ​കെ ബാ​ധി​ക്കു​ന്ന​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി.

ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​മാ​യി വി​ഷ​യം ച​ർ​ച്ച ചെ​യ്ത​മെ​ന്നും അ​മി​ത് ഷാ ​അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.