കോ​വി​ഡി​ന്‍റെ മ​റ​വി​ൽ കൊ​ള്ള; ലീ​ഗ​ൽ മെ​ട്രോ​ള​ജി ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 165 കേ​സു​ക​ൾ
Sunday, March 29, 2020 7:58 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ മ​റ​വി​ൽ വി​പ​ണി​യി​ൽ കൊ​ള്ള ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് ഒ​രാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 7.6 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കി. 2217 പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ 165 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ, പ്രൊ​വി​ഷ​ൻ സ്റ്റോ​റു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ തു​ട​ങ്ങി​യ​വ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. സാ​നി​റ്റൈ​സ​ർ, ഫേ​സ്മാ​സ്ക്, കു​പ്പി വെ​ള്ളം, പാ​യ്ക്ക് ചെ​യ്ത ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കി​യ​തി​നും മ​റ്റ് നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കു​മാ​ണ് കേ​സെ​ടു​ത്ത​ത്.

വി​ല​വി​വ​ര പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നി​ല്ലെ​ന്നും പ​ഴം, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ​വ​യ്ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​താ​യു​മു​ള്ള പ​രാ​തി​ക​ൾ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​വ​യ​ല്ല. ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പി​നാ​ണ് ഇ​ത്ത​രം പ​രാ​തി​ക​ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത്.

അ​ള​വി​ലോ തൂ​ക്ക​ത്തി​ലോ കു​റ​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ക, മു​ദ്ര ചെ​യ്യാ​ത്ത അ​ള​വ് തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വ്യാ​പാ​രം ന​ട​ത്തു​ക, നി​യ​മാ​നു​സൃ​ത​മു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​ത്ത പാ​യ്ക്ക​റ്റു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ക തു​ട​ങ്ങി​യ നി​യ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് പ്ര​ധാ​ന​മാ​യും ലീ​ഗ​ൽ മെ​ട്രോ​ള​ജി നി​യ​മ​വും ച​ട്ട​ങ്ങ​ളും പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​വു​ക.

ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ കേ​സു​ക​ളി​ലും ക​ട​യു​ട​മ​ക​ൾ പി​ഴ അ​ട​ച്ചി​ട്ടി​ല്ല. യ​ഥാ​സ​മ​യം പി​ഴ അ​ട​യ്ക്കാ​ത്ത​വ​ർ​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ലീ​ഗ​ൽ മെ​ട്രോ​ള​ജി ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​രു​ക​ളി​ലും 1800 425 4835 എ​ന്ന ടോ​ൾ ഫീ ​ന​ന്പ​രി​ലും സു​താ​ര്യം എ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലും വെ​ബ്സൈ​റ്റി​ലും പ​രാ​തി​ക​ൾ അ​റി​യി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.