മ​ഹാ​മാ​രി​യു​ടെ കാ​ല​ത്തും ബി​ജെ​പി രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു; യോ​ഗി​ക്കെ​തി​രേ സി​സോ​ദി​യ
Monday, March 30, 2020 10:25 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി അ​തി​ർ​ത്തി​ക​ളി​ൽ മ​റു​നാ​ട​ൻ തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​പ്പ​ലാ​യ​നം ന​ട​ത്തു​ന്ന​തി​ൽ രാ​ഷ്ട്രീ​യം പ​റ​ഞ്ഞ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ. മ​ഹാ​മാ​രി​യു​ടെ കാ​ല​ത്തും ബി​ജെ​പി രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്നു സി​സോ​ദി​യ കു​റ്റ​പ്പെ​ടു​ത്തി.

ആ​ളു​ക​ൾ കൊ​റോ​ണ ഭീ​തി​യി​ലാ​ഴ്ന്നി​രി​ക്കു​ന്ന സ​മ​യ​ത്തും രാ​ഷ്ട്രീ​യം കു​ത്തി നി​റ​യ്ക്കു​ന്ന ബി​ജെ​പി നേ​താ​ക്ക​ളു​ടെ പ്ര​വ​ണ​ത വേ​ദ​നാ​ജ​ന​ക​മാ​ണ്. ആം​ആ​ദ്മി സ​ർ​ക്കാ​ർ വെ​ള്ള​വും വൈ​ദ്യു​തി​യും വി​ച്ഛേ​ദി​ച്ച​തു​കൊ​ണ്ടാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഡ​ൽ​ഹി വി​ടേ​ണ്ടി വ​ന്ന​തെ​ന്നാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.

മ​ഹാ​മാ​രി​ക്കെ​തി​രെ സം​സ്ഥാ​ന​ങ്ങ​ളും സ​ർ​ക്കാ​രു​ക​ളും ഒ​രു​മി​ച്ച് നി​ന്ന് രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​ൻ പ്ര​വ​ർ​ത്തി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബി​ജെ​പി വൃ​ത്തി​കെ​ട്ട രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്ന​ത്- സി​സോ​ദി​യ ട്വീ​റ്റ് ചെ​യ്തു.

ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ലെ​ത്തി​യ ആ​ളു​ക​ളെ​ല്ലാം ഈ ​ന​ഗ​ര​ത്തി​ൽ മാ​ത്ര​മു​ള്ള​വ​ര​ല്ലെ​ന്നും രാ​ജ​സ്ഥാ​ൻ, പ​ഞ്ചാ​ബ്, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ ഈ ​സം​ഘ​ത്തി​ലു​ണ്ടെ​ന്നും സി​സോ​ദി​യ കൂ​ട്ടി​ച്ചേ​ർ​ത്തു. ഡ​ൽ​ഹി​യി​ൽ​നി​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് ആ​യി​ര​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ പ​ലാ​യ​നം ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു സി​സോ​ദി​യ​യു​ടെ പ്ര​തി​ക​ര​ണം.

ഡ​ൽ​ഹി-​യു​പി അ​തി​ർ​ത്തി​യാ​യ ഗാ​സി​പ്പു​ർ, വ​സീ​ർ​പു​ർ, ഹ​രി​യാ​ണ അ​തി​ർ​ത്തി​യാ​യ ഗു​ഡ്ഗാ​വ്, ബ​ദ​ർ​പു​ർ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലാ​ണ് ആ​യി​ര​ങ്ങ​ൾ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ഇ​വ​രെ ജ​ൻ​മ​നാ​ടു​ക​ളി​ലെ​ത്തി​ക്കാ​ൻ യു​പി സ​ർ​ക്കാ​ർ ആ​യി​രം ബ​സു​ക​ളി​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ ത​ല​സ്ഥാ​നം വി​ടേ​ണ്ട​തി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ ഡ​ൽ​ഹി സ​ർ​ക്കാ​ർ, ഗാ​സി​പ്പു​രി​ലും മ​റ്റും താ​ത്കാ​ലി​ക താ​മ​സ​കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു.

വാ​ർ​ത്ത​ക​ൾ പ​ട​ർ​ന്ന​തോ​ടെ, ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ ഗാ​സി​പ്പു​രി​ലെ​ത്തി തൊ​ഴി​ലാ​ളി​ക​ളെ​ക്ക​ണ്ടു. ആ​രും വീ​ടു​ക​ളി​ലേ​ക്കു തി​രി​ച്ചു​പോ​കേ​ണ്ട​തി​ല്ലെ​ന്നും എ​ല്ലാ​വ​ർ​ക്കും ഡ​ൽ​ഹി സ​ർ​ക്കാ​ർ താ​മ​സ​വും ഭ​ക്ഷ​ണ​വു​മൊ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.

ഇ​തി​നു പു​റ​മെ, രാ​ത്രി​കാ​ല അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ൾ​ക്കു താ​മ​സി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ഡ​ൽ​ഹി സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.