നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ക​ഠി​ന​മാ​യ വ​കു​പ്പു​ക​ൾ ചു​മ​ത്തും; മു​ന്ന​റി​യി​പ്പ്
Sunday, March 29, 2020 6:54 PM IST
തി​രു​വ​ന​ന്ത​പു​രം: നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​ർ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സി​ന് അ​നു​സൃ​ത​മാ​യി കേ​സെ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​മെ​ന്നും മ​ന്ത്രി എ.​കെ. ബാ​ല​ൻ.

കോ​വി​ഡ്-19 പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടാ​ൻ സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി ജ​ന​ങ്ങ​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നി​ർ​ദ്ദേ​ശ​ങ്ങ​ളും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​തു​ണ്ട്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ പു​റ​ത്തു പോ​യ​തി​നു കേ​സെ​ടു​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.
സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യും പൊ​തു​ജ​ന​ങ്ങ​ൾ പ​ല​പ്പോ​ഴും ന​ട​പ്പി​ലാ​ക്കു​ന്നി​ല്ല. ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ ഇ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റോ​ഡ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത തീ​രെ​യി​ല്ല. എ​ന്നി​രു​ന്നാ​ലും റോ​ഡ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ എ​ടു​ക്കാ​ൻ പോ​ലീ​സ് നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​ണ്.

നി​ല​വി​ൽ ഐ​പി​സി മു​ഖേ​ന​യു​ള്ള കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ക​ഠി​ന​മാ​യ വ​കു​പ്പു​ക​ൾ പോ​ലീ​സ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​ർ പാ​സാ​ക്കി​യ ഓ​ർ​ഡി​ന​ൻ​സി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​ര​വും കേ​സെ​ടു​ത്തി​ട്ടി​ല്ല. നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​ര​മു​ള്ള ക​ർ​ശ​ന​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വീ​ട്ടി​ൽ ഇ​രി​ക്കു​ക എ​ന്ന​താ​ണ് രോ​ഗ​വ്യാ​പ​ന​ത്തി​ന് എ​തി​രെ​യു​ള്ള ഏ​ക പോം​വ​ഴി. 21 ദി​വ​സം വീ​ട്ടി​ൽ ഇ​രി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ർ​ദ്ദേ​ശം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പാ​ല​ക്കാ​ട് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് ഈ ​കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.