പാ​യി​പ്പാ​ട് സം​ഭ​വം ആ​സൂ​ത്രി​ത​മെ​ന്ന് സ​ർ​ക്കാ​ർ; ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കും
Sunday, March 29, 2020 4:52 PM IST
ച​ങ്ങ​നാ​ശേ​രി: നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ര​ണ്ടാ​യി​ര​ത്തി​ലേ​റെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ പാ​യി​പ്പാ​ട്ട് കൂ​ട്ട​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം ആ​സൂ​ത്രി​ത​മാ​ണെ​ന്ന് മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ. സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ച​ങ്ങ​നാ​ശേ​രി റ​സ്റ്റ്ഹൗ​സി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ​ത്ത​നം​തി​ട്ട​യി​ൽ ഉ​ള്ള തൊ​ഴി​ലാ​ളി​ക​ൾ വ​രെ പാ​യി​പ്പാ​ട്ടെ​ത്തി. ഇ​ത് സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്- മ​ന്ത്രി പ​റ​ഞ്ഞു. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക്യാം​പു​ക​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ അ​യ​ച്ചി​ട്ടു​ണ്ട്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​രു പ്ര​ശ്ന​വും ഉ​ണ്ടാ​കി​ല്ലെ​ന്നും അ​വ​രു​ടെ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളും സം​ര​ക്ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു

നേ​ര​ത്തെ, സം​ഭ​വ​ത്തി​ൽ‌ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ക​ള​ക്ട​ർ പി.​കെ.​സു​ധീ​ർ ബാ​ബു യോ​ഗ​ത്തെ അ​റി​യി​ച്ചിരുന്നു. തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ളി​ലേ​ക്ക് അ​യ​ക്കു​മെ​ന്ന് വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. സ​മ​യം അ​ട​ക്കം പ​രാ​മ​ർ​ശി​ച്ചാ​യി​രു​ന്നു സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​തെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കോ​ട്ട​യം ക​ള​ക്ട​ർ​ക്കു പു​റ​മേ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹ്, കോ​ട്ട​യം എ​സ്പി ജ​യ​ദേ​വ് ഐ​പി​എ​സ്, പ​ത്ത​നം​തി​ട്ട സ​ബ്ക​ള​ക്ട​ർ, പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​ൻ.​വാ​സ​വ​ൻ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ.​ശ​ശി​ധ​ര​ൻ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.