അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ പു​റ​ത്തി​റ​ങ്ങി​യാൽ കോ​ൺ​ട്രാ​ക്ട​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ന്ന് സ​ർ​ക്കാ​ർ
Sunday, March 29, 2020 3:10 PM IST
കൊ​ച്ചി: നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ര​ണ്ടാ​യി​ര​ത്തി​ലേ​റെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ച​ങ്ങ​നാ​ശേ​രി പാ​യി​പ്പാ​ട്ട് പ്ര​തി​ഷേ​ധ​വു​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ കൊ​ച്ചി​യി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ഏ​റെ​യു​ള്ള ആ​ലു​വ, പെ​രു​മ്പാ​വൂ​ർ മേ​ഖ​ല​ക​ളി​ലാ​ണ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്.

സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ച്ചി​യി​ൽ മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​ർ​ന്നു. ലോ​ക്ഡൗ​ൺ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ പു​റ​ത്തി​റ​ങ്ങി​യാ​ൽ കോ​ൺ​ട്രാ​ക്ട​ർ​മാ​ർ​ക്കെ​തി​രെ​യും തൊ‍​ഴി​ൽ ദാ​താ​ക്ക​ൾ​ക്കെ​തി​രെ​യു​മാ​കും ആ​ദ്യം ന​ട​പ​ടി​യെ​ടു​ക്കു​ക​യെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

കോ​വി​ഡ് കാ​ലം ക​ഴി​ഞ്ഞാ​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​ര​വ​രു​ടെ നാ​ടു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ സം​തൃ​പ്ത​രാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. എ​ല്ലാ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും സു​നി​ൽ കു​മാ​ർ വ്യ​ക്ത​മാ​ക്കി.

പ​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മ​ന്ത്രി​മാ​ർ​ക്കു​മെ​ല്ലാം തൊ​ഴി​ലാ​ളി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണ​ങ്ങ​ൾ വ​രു​ന്നു​ണ്ടെ​ന്നും സം​സ്ഥാ​നം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​രു​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ളി​ൽ ആ ​സം​സ്ഥാ​ന​ങ്ങ​ളെ​ല്ലാം സം​തൃ​പ്ത​രാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ട്ടി​ക അ​ടി​യ​ന്ത​ര​മാ​യി ത​യാ​റാ​ക്കു​ന്ന​തി​ന് വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.