കൊ​റോ​ണ: യു​പി​യി​ൽ 11,000 ത​ട​വു​കാ​ർ​ക്ക് പ​രോ​ൾ
Saturday, March 28, 2020 9:52 PM IST
ല​ക്നോ: കൊ​റോ​ണ വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ 71 ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന 11,000 ത​ട​വു​കാ​ർ​ക്ക് പ​രോ​ൾ അ​നു​വ​ദി​ക്കു​മെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ. ജ​യി​ലു​ക​ളി​ൽ കോ​വി​ഡ്-19 വ്യാ​പ​നം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് ന​ട​പ​ടി.

ഏ​ഴു വ​ർ​ഷ​ത്തി​ൽ താ​ഴെ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​ണ് പ​രോ​ൾ അ​നു​വ​ദി​ക്കു​ക. ത​ട​വു​കാ​രെ തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​ട്ട​യ​ക്കു​മെ​ന്ന് ഡി​ജി​പി അ​റി​യി​ച്ചു.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നവരെ ഗ്രാ​മ​ങ്ങ​ളി​ൽ തി​രി​ച്ചെ​ത്തി​ക്കാ​ൻ യുപി സർക്കാർ 1,000 ബ​സുകൾ അ​നു​വ​ദി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.