വി​ശാ​ഖ​പ​ട്ട​ണ​ത്ത് അ​ട​ച്ചി​ട്ട മ​ദ്യ​ശാ​ല​യി​ൽ മോ​ഷ​ണം
Saturday, March 28, 2020 3:04 PM IST
വി​ശാ​ഖ​പ​ട്ട​ണം: രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നി​ടെ വി​ശാ​ഖ​പ​ട്ട​ണ​ത്തെ അ​ട​ച്ചി​ട്ട മ​ദ്യ​ശാ​ല​യി​ൽ മോ​ഷ​ണം. ഗ​ജു​വാ​ക്ക​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ദ്യ​ശാ​ല​യി​ലാണ് മോ​ഷ​ണം ന​ട​ന്ന​ത്.

ഇ​വി​ടെ നി​ന്നും 144 മ​ദ്യ​കു​പ്പി​ക​ൾ മോ​ഷ​ണം പോ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ പി​ന്നാ​ലെ​യാ​ണ് മ​ദ്യ​ശാ​ല​ക​ളും അ​ട​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.