മാ​ക്കൂ​ട്ടം ചു​രം തു​റ​ക്കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് ക​ർ​ണാ​ട​ക; വാ​ഹ​ന​ങ്ങ​ൾ മു​ത്ത​ങ്ങ വ​ഴി തി​രി​ച്ചു​വി​ടും
Saturday, March 28, 2020 11:15 AM IST
ക​ണ്ണൂ​ർ: മാ​ക്കൂ​ട്ടം ചു​രം അ​ട​ച്ച ക​ർ​ണാ​ടക സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. കേ​ര​ള​ത്തി​ലേ​ക്കു​ള്ള ച​ര​ക്കു​നീ​ക്കം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ർ​ണാ​ട​ക​യു​ടെ തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കാ​ത്ത​തി​നാ​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ മു​ത്ത​ങ്ങ ചെ​ക്ക് പോ​സ്റ്റ് വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് വ​രേ​ണ്ട​താ​ണെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ നി​ർ​ദേ​ശി​ച്ചു.

പ​ച്ച​ക്ക​റി​ക​ളു​മാ​യി എ​ത്തി​യ അ​ന്പ​തോ​ളം ലോ​റി​ക​ളാ​ണ് മാ​ക്കൂ​ട്ട​ത്ത് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ഇ​തി​നി​ടെ, മു​ത്ത​ങ്ങ​യി​ല്‍ എ​ത്തി​യ നൂ​റി​ലേ​റെ ലോ​റി​ക​ൾ ത​ട​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സ​ദാ​ന​ന്ദ ഗൗ​ഡ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ൽ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ർ​ണാ​ട​കം ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി ക​ർ​ണാ​ട​ക അ​ധി​കൃ​ത​രു​മാ​യി വീ​ണ്ടും ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.