കൊ​റോ​ണ രോ​ഗി​ക​ൾ വ​ർ​ധി​ച്ചെ​ന്ന് വ്യാ​ജ സ​ന്ദേ​ശം; മൂ​ന്നു പേ​ർ പി​ടി​യി​ൽ
Saturday, March 28, 2020 2:27 AM IST
നാ​ഗ്പു​ർ: കൊ​റോ​ണ രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു​വെ​ന്ന ത​ര​ത്തി​ൽ ഓ​ഡി​യോ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന കേ​സി​ൽ നാ​ഗ്പു​രി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. അ​മി​ത് പ്രാ​ഥ്വി, ജ​യ് ഗു​പ്ത, ദി​വ്യാ​ൻ​ഷു മി​ശ്ര എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ ഒ​രാ​ൾ ന​ഗ​ര​ത്തി​ലെ ക്ല​ബ് ഉ​ട​മ​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 24 നാ​ണ് ഓ​ഡി​യോ സ​ന്ദേ​ശം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത്. നാ​ഗ്പു​രി​ൽ മാ​ത്രം 59 പോ​സി​റ്റീ​വ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​വ ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തു​ന്ന​താ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.