പാ​ല​ക്കാ​ട്ടെ കോ​വി​ഡ് ബാ​ധി​ത​ൻ ക​റ​ങ്ങി ന​ട​ന്നു; റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കു​ക ദു​ഷ്ക​രം
Thursday, March 26, 2020 10:41 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​നാ​യ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കാ​രാ​ക്കു​റി​ശി സ്വ​ദേ​ശി നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ക​റ​ങ്ങി ന​ട​ന്നു​വെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. ദു​ബാ​യി​യി​ൽ നി​ന്നും മാ​ർ​ച്ച് 13ന് ​നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ളോ​ട് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ന്നും പാ​ലി​ക്കാ​തെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ പോ​യി​യെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച​യാ​ണ് ഇ​യാ​ൾ​ക്ക് കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നാ​ലെ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് രോ​ഗി നാ​ടാ​കെ അ​ല​ഞ്ഞു​ന​ട​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യ​ത്.

പൊ​തു​യോ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പ​ടെ പ​ങ്കെ​ടു​ത്ത ഇ​യാ​ൾ മ​ല​പ്പു​റം ജി​ല്ല​യി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. വി​ദേ​ശ​ത്തു നി​ന്നും വ​ന്ന ഇ​യാ​ൾ ക​റ​ങ്ങി​ന​ട​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി ഉ​ന്ന​യി​ച്ച​തോ​ടെ 21-നാ​ണ് ഇ​യാ​ൾ വീ​ണ്ടും ക്വാ​റന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ച​ത്.

രോ​ഗി​യു​ടെ മ​ക​ൻ കെഎസ്ആർ​ടി​സി​യി​ൽ ക​ണ്ട​ക്ട​റാ​ണ്. മ​ക​ൻ 17, 18, 19 തീ​യ​തി​ക​ളി​ൽ ഡ്യൂ​ട്ടി എ​ടു​ത്തു​വെ​ന്നും പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. മ​ണ്ണാ​ർ​ക്കാ​ട് നി​ന്നും കോ​യ​മ്പ​ത്തൂ​രി​ലേ​ക്കും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും പോ​യ ബ​സി​ലാ​ണ് ഇ​യാ​ൾ ഡ്യൂ​ട്ടി ചെ​യ്ത​ത്. ഇ​യാ​ളു​ടെ റൂ​ട്ട് മാ​പ്പും ത​യാ​റാ​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്.

രോ​ഗ​ബാ​ധി​ത​ൻ നി​ര​വ​ധി ആ​ളു​ക​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കു​ക ദു​ഷ്ക​ര​മാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച ഇ​യാ​ൾ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.