ക​ർ​ഫ്യു ശക്തമാക്കി സൗ​ദി; വ്യാ​ഴാ​ഴ്ച മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​രം​ഭി​ക്കും
Thursday, March 26, 2020 6:16 AM IST
റി​യാ​ദ്: ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മു​ത​ൽ സൗ​ദി അ​റേ​ബ്യ​യി​ൽ ഉ​ട​നീ​ളം പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ഭാ​ഗി​ക ക​ർ​ഫ്യു വ്യാഴാ​ഴ്ച മു​ത​ൽ റി​യാ​ദ്, മ​ക്ക, മ​ദീ​ന എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം മൂ​ന്നി​നാ​രം​ഭി​ക്കും. വൈ​കി​ട്ട് ഏ​ഴു മു​ത​ൽ രാ​വി​ലെ ആ​റു വ​രെ​യാ​യി​രു​ന്നു നി​ല​വി​ലെ സ​മ​യം.

ക​ർ​ഫ്യു ലം​ഘ​ന​ങ്ങ​ളു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ടു​ത്ത ശി​ക്ഷ​യു​ണ്ടാ​യി​രി​ക്കു​മെ​ന്നും സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കൊ​റോ​ണ വൈ​റ​സി​ന്‍റെ സാ​മൂ​ഹ്യ​വ്യാ​പ​നം ത​ട​യാ​നു​ള്ള ന​ട​പ​ടി ശ​ക്ത​മാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഈ ​തീ രു​മാ​ന​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.