ഡ​ൽ​ഹി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളാ​യ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കും
Thursday, March 26, 2020 2:23 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്-19 വൈ​റ​സി​നെ തു​ട​ർ‌​ന്ന് രാ​ജ്യ വ്യാ​പ​ക​മാ​യി ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഡ​ൽ​ഹി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളാ​യ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കും. ര​ണ്ട് പ്ര​ത്യേ​ക ബോ​ഗി​ക​ൾ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ഇ​തി​നാ​യി അ​നു​വ​ദി​ച്ചു.

നാ​ട്ടി​ലെ​ത്തി​യാ​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​മാ​കാ​ൻ ഇ​വ​ർ​ക്ക് നി​ർ​ദേ​ശ​മു​ണ്ട്. തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ച്ച തി​രു​വ​ന​ന്ത​പു​രം- ഡ​ൽ​ഹി കേ​ര​ള എ​ക്‌​സ്പ്ര​സ്, എ​റ​ണാ​കു​ളം - നി​സാ​മു​ദ്ദീ​ൻ മം​ഗ​ള എ​ക്‌​സ്പ്ര​സ്, മി​ല്ലേ​നി​യം എ​ക്‌​സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ളി​ലെ ജീ​വ​ന​ക്കാ​രാ​ണ് സ്റ്റേ​ഷ​നു​ക​ളി​ൽ കു​ടു​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.