ക​ലാ​പ​ത്തി​നി​ടെ ഡ​ൽ​ഹി പോ​ലീ​സ് നി​ല​ത്തി​ട്ട് ദേ​ശീ​യ​ഗാ​നം പാ​ടി​ച്ച യു​വാ​വ് മ​രി​ച്ചു
Saturday, February 29, 2020 5:05 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ക​ലാ​പ​ത്തി​നി​ടെ പോ​ലീ​സ് ദേ​ശീ​യ​ഗാ​നം പാ​ടി​ച്ച യു​വാ​വ് മ​രി​ച്ചു. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ക​ർ​ദം​പു​രി​യി​ൽ നി​ന്നു​ള്ള ഫൈ​സാ​ൻ എ​ന്ന യു​വാ​വാ​ണു ജി​ടി​ബി ആ​ശു​പ​ത്രി​യി​ൽ വ്യാ​ഴാ​ഴ്ച മ​രി​ച്ച​ത്.

പ​രി​ക്കേ​റ്റു നി​ല​ത്തു​കി​ട​ന്ന അ​ഞ്ചു​പേ​ർ ദേ​ശീ​യ ഗാ​നം പാ​ടു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ പ്ര​ച​രി​ച്ചി​രു​ന്നു. പ​രി​ക്കേ​റ്റു നി​ല​ത്തു​കി​ട​ക്കു​ന്ന ഫൈ​സാ​നു​നേ​രെ ലാ​ത്തി​ചൂ​ണ്ടി പോ​ലീ​സ് നി​ർ​ബ​ന്ധി​പ്പി​ച്ച് ദേ​ശീ​യ​ഗാ​നം പാ​ടി​പ്പി​ക്കു​ന്ന​തും പോ​ലീ​സു​കാ​ർ ഇ​വ​ർ​ക്കു ചു​റ്റം വ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. നി​ല​ത്തു​കി​ട​ക്കു​ന്ന​വ​ർ​ക്കു നേ​രെ ലാ​ത്തി​കൊ​ണ്ടു ചൂ​ണ്ടി ന​ന്നാ​യി പാ​ടു എ​ന്ന ആ​ജ്ഞാ​പി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം.

ക​ലാ​പം രൂ​ക്ഷ​മാ​യ ഫെ​ബ്രു​വ​രി 24നാ​ണ് വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്. ഈ ​വീ​ഡി​യോ വ്യാ​ജ​മാ​ണെ​ന്നാ​യി​രു​ന്നു ഡ​ൽ​ഹി പോ​ലീ​സ് അ​വ​കാ​ശ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഈ ​അ​വ​കാ​ശ​വാ​ദം തെ​റ്റാ​ണെ​ന്നു പി​ന്നീ​ട് വ്യ​ക്ത​മാ​യി. പോ​ലീ​സ് മ​ർ​ദ​ന​മാ​ണ് ഫൈ​സാ​ന്‍റെ മ​ര​ണ​കാ​ര​ണ​മെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. ഫൈ​സാ​ൻ അ​ട​ക്ക​മു​ള്ള യു​വാ​ക്ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു മ​ർ​ദി​ച്ചെ​ന്നും ഇ​രു​ന്പു​വ​ടി കൊ​ണ്ട് അ​ടി​ച്ചെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. പോ​ലീ​സ് വി​ട്ട​യ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു ഫൈ​സാ​ൻ മ​രി​ച്ച​തെ​ന്നും ബ​ന്ധു​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

ഡ​ൽ​ഹി​യി​ൽ നാ​ലു ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ലാ​പ​ത്തി​ൽ 42 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. നൂ​റു​ക​ണ​ക്കി​ന് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ആ​യി​ര​ങ്ങ​ൾ പ​ലാ​യ​നം ചെ​യ്യു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.