ച​ന്ദ്ര​ബാ​ബു നാ​യി​ഡു ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍
Friday, February 28, 2020 2:49 AM IST
വി​ശാ​ഖ​പ​ട്ട​ണം: ടി​ഡി​പി അ​ധ്യ​ക്ഷ​നും ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ന്‍​മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ന്ദ്ര​ബാ​ബു നാ​യി​ഡു ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍. വി​ശാ​ഖ​പ​ട്ട​ണം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​വ​ച്ചാ​ണ് നാ​യി​ഡു​വി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.

വൈ​എ​സ്ആ​ര്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ നാ​യി​ഡു​വി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ മു​ന്‍ നി​ര്‍​ത്തി​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെന്ന് പോലീസ് പറഞ്ഞു.

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് പു​റ​ത്തേ​ക്ക് പോ​കാ​നൊ​രു​ങ്ങി​യ നാ​യി​ഡു​വി​നെ വി​ഐ​പി ലോ​ഞ്ചി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ശേ​ഷ​മാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.