ഡ​ൽ​ഹി​യി​ലേ​ത് ഗു​ജ​റാ​ത്ത് മോ​ഡ​ൽ ക​ലാ​പം: അ​ഖി​ലേ​ഷ് യാ​ദ​വ്
Thursday, February 27, 2020 9:50 PM IST
സി​താ​പു​ർ: ഡ​ൽ​ഹി​യി​ൽ‌ ന​ട​ന്ന​ത് ഗു​ജ​റാ​ത്ത് മോ​ഡ​ൽ ക​ലാ​പ​മാ​യി​രു​ന്നെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ്. വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന രാ​ഷ്ട്രീ​യ​മാ​ണ് ബി​ജെ​പി​യു​ടേ​തെ​ന്നും അ​ഖി​ലേ​ഷ് യാ​ദ​വ് ആ​രോ​പി​ച്ചു. ഡ​ൽ​ഹി ക​ലാ​പ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ത്വം ബി​ജെ​പി​ക്കാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്തു​കൊ​ണ്ടാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് പോ​ലീ​സു​കാ​രെ വി​ന്യ​സി​ച്ച​പ്പോ​ൾ ക​ലാ​പം ന​ട​ന്ന​ത്? സ​ർ​ക്കാ​രും പോ​ലീ​സും ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ങ്കി​ൽ ക​ലാ​പം ന​ട​ക്കി​ല്ലാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ലു​ണ്ടാ​യ ക​ലാ​പം ത​ട​യാ​ൻ ക​ഴി​യാ​ത്ത​ത് അ​വ​രു​ടെ പ​രാ​ജ​യ​മാ​ണെ​ന്നും അ​ഖി​ലേ​ഷ് പ​റ​ഞ്ഞു.

ബി​ജെ​പി ഹി​ന്ദു-​മു​സ്‌​ലിം കാ​ർ​ഡി​റ​ക്കി സ​മൂ​ഹ​ത്തെ ഭി​ന്നി​പ്പി​ക്കു​ക​യാ​ണ്. ശ്ര​ദ്ധ​തി​രി​ക്കാ​നു​ള്ള ത​ന്ത്രം കൂ​ടി​യാ​ണി​ത്. ക​ലാ​പം ഉ​ണ്ടാ​കു​മ്പോ​ൾ റോ​ഡ്, വി​ക​സ​നം, തൊ​ഴി​ലി​ല്ലാ​യ്മ, നി​ക്ഷേ​പം, ക​ള്ള​പ്പ​ണം എ​ന്നി​വ​യ്ക്കു​റി​ച്ച് ആ​രും ചോ​ദി​ക്കി​ല്ല​ല്ലോ​- അ​ഖി​ലേ​ഷ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.