ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സ്: മ​ഞ്ജു​വാ​ര്യ​ർ മൊ​ഴി ന​ൽ​കി
Thursday, February 27, 2020 7:22 PM IST
കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ മ​ഞ്ജു​വാ​ര്യ​ർ വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി. ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യോ​ടു അ​ടു​പ്പ​മു​ള്ള മ​ഞ്ജു​വാ​ര്യ​ർ ഇ​ന്ന് കോ​ട​തി​യി​ലെ​ത്തി മൊ​ഴി ന​ല്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ കോ​ട​തി​യി​ലെ​ത്തി​യ മ​ഞ്ജു പ്രോ​സി​ക്യൂ​ട്ട​റു​മാ​യി വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷ​മാ​ണു ജ​ഡ്ജി ഹ​ണി വ​ർ​ഗീ​സി​നു മു​ന്നി​ലെ​ത്തി​യ​ത്. മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ൽ ഒ​ന്നു​വ​രെ നീ​ണ്ടു.

പ്ര​തി​ക്കൂ​ട്ടി​ൽ പ​ൾ​സ​ർ സു​നി​ക്കൊ​പ്പം ദി​ലീ​പു​മു​ണ്ടാ​യി​രു​ന്നു. ഉ​ച്ച​യ്ക്കു ദി​ലീ​പ് കോ​ട​തി​ക്കു പു​റ​ത്തേ​ക്കു പോ​യി. പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ സാ​ക്ഷി വി​സ്താ​ര​മു​ള്ള​തു​കൊ​ണ്ടു സ​മ​യം ക​ഴി​യും വ​രെ മ​ഞ്ജു കോ​ട​തി​യി​ൽ തു​ട​ർ​ന്നു. ആ​ഹാ​രം പോ​ലും കോ​ട​തി​ക്കു​ള്ളി​ലാ​യി​രു​ന്നു.

സി​ദ്ദി​ഖും ബി​ന്ദു പ​ണി​ക്ക​രും ഇ​ന്ന് സാ​ക്ഷി മൊ​ഴി ന​ൽ​കി. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ക്കേ​സി​ൽ ര​ഹ​സ്യ​വി​ചാ​ര​ണ​യാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ര​യു​ടെ താ​ൽ​പ​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്. അ​തു​കൊ​ണ്ടു​ത​ന്നെ മ​ഞ്ജു​വി​ന്‍റെ മൊ​ഴി​യും ര​ഹ​സ്യ​മാ​യി തു​ട​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.