ഹാ..! ​വി​ൻ ട്രി​ക്ക്; പെ​ൺ​കി​വി​ക​ളെ​യും വീ​ഴ്ത്തി ഇ​ന്ത്യ സെ​മി​യി​ൽ
Thursday, February 27, 2020 12:49 PM IST
മെ​ല്‍​ബ​ണ്‍: ഐ​സി​സി വ​നി​ത ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ല്‍ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാ ജ​യം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ സെ​മി ഉ​റ​പ്പി​ച്ചു. അ​വ​സാ​ന പ​ന്തു​വ​രെ നീ​ണ്ടു​നി​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​നെ മൂ​ന്നു റ​ൺ​സി​ന് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്കോ​ർ: ഇ​ന്ത്യ-133/8, ന്യൂ​സി​ല​ൻ​ഡ്- 129/6.

അ​വ​സാ​ന പ​ന്തി​ൽ ജ​യി​ക്കാ​ൻ കി​വി​ക​ൾ​ക്ക് അ​ഞ്ച് റ​ൺ​സ് വേ​ണ്ടി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ത്യ​യു​ടെ ശി​ഖ പാ​ണ്ഡെ ഒ​രു റ​ൺ​സ് മാ​ത്ര​മാ​ണ് പെ​ൺ​കി​വി​ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്ത​ത്. അ​വ​സാ​ന ഓ​വ​റി​ൽ 16 റ​ൺ​സ് വേ​ണ്ടി​യി​രു​ന്ന കി​വി പെ​ൺ​കു​ട്ടി​ക​ൾ ര​ണ്ട് ബൗ​ണ്ട​റി​യ​ട​ക്കം പാ​യി​ച്ച് ജ​യ​ത്തി​നു വി​ളു​മ്പി​ലെ​ത്തി​യി​രു​ന്നു. 19 പ​ന്തി​ൽ 34 റ​ൺ​സെ​ടു​ത്ത അ​മി​ല ക​ർ ആ​ണ് ഇ​ന്ത്യ​യെ പേ​ടി​പ്പി​ച്ച​ത്.

134 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ന്യൂ​സി​ല​ൻ​ഡി​ന്‍റെ മു​ൻ​നി​ര​യെ പൂ​ട്ടാ​നാ​യെ​ങ്കി​ലും 23 പ​ന്തി​ൽ 24 റ​ൺ​സെ​ടു​ത്ത മാ​ഡി ഗ്രീ​നും 28 പ​ന്തി​ൽ 25 റ​ൺ​സെ​ടു​ത്ത കെ​റ്റി മാ​ർ​ട്ടി​നും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ആ​ഞ്ഞ​ടി​ച്ച അ​മി​ല ക​റും പൊ​രു​തി. തു​ട​രെ വി​ക്ക​റ്റു​ക​ൾ വീ​ണ​ത് കി​വി​ക​ൾ​ക്ക് വി​ന​യാ​യി. ഇ​ന്ത്യ​ക്കാ​യി പ​ന്തെ​ടു​ത്ത എ​ല്ലാ​വ​രും ഓ​രോ വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി.

നേ​ര​ത്തെ കൗ​മാ​ര വി​സ്മ​യം ഷ​ഫാ​ലി വ​ർ​മ​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗാ​ണ് ഇ​ന്ത്യ​ക്ക് മി​ക​ച്ച സ്കോ​ർ ന​ൽ​കി​യ​ത്. ഷ​ഫാ​ലി 34 പ​ന്തി​ൽ 46 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്തു. മൂ​ന്നു സി​ക്സും നാ​ല് ഫോ​റും ആ ​കു​ട്ടി​ബാ​റ്റി​ൽ​നി​ന്നും പി​റ​ന്നു. ഷ​ഫാ​ലി​യെ കൂ​ടാ​തെ ടാ​നി​യ ഭാ​ട്ടി​യ (23) മാ​ത്ര​മാ​ണ് മി​ക​ച്ച് ബാ​റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.