വൈ​റ്റ് ഹൗ​സി​ലെ ക​ത്തോ​ലി​ക്ക​ർ​ക്കാ​യി വി​ഭൂ​തി ദി​വ്യ​ബ​ലി
Thursday, February 27, 2020 12:01 PM IST
ന്യൂ​യോ​ർ​ക്ക്: വ​ലി​യ നോ​മ്പ് ആ​രം​ഭ​ത്തി​ന് മു​ന്നോ​ടി​യാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യാ​യ വൈ​റ്റ് ഹൗ​സി​ൽ ക​ത്തോ​ലി​ക്ക​ർ​ക്കാ​യി വി​ഭൂ​തി ദി​വ്യ​ബ​ലി ഒ​രു​ക്കി. എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സി​ലെ സൗ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ദി​വ്യ​ബ​ലി അ​ർ​പ്പ​ണം ന​ട​ന്ന​ത്.

വൈ​റ്റ് ഹൗ​സ് സ്റ്റാ​ഫ് ത​ല​വ​ൻ മി​ക്ക് മു​ൾ​വാ​നി ഉ​ൾ​പ്പ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പ​ടെ നി​ര​വ​ധി ജീ​വ​ന​ക്കാ​ർ ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ത്തു.

മി​ക്ക് മു​ൾ​വാ​നി വൈ​റ്റ് ഹൗ​സി​ന്‍റെ ചു​മ​ത​ല​യി​ൽ എ​ത്തി​യ​പ്പോ​ൾ മു​ത​ൽ ജീ​വ​ന​ക്കാ​ർ​ക്കാ​യി വി​ഭൂ​തി തി​രു​ന്നാ​ളി​ൽ ദി​വ്യ​ബ​ലി​ക്ക് അ​വ​സ​രം ഒ​രു​ക്കി​യി​രു​ന്നു. ത്യാ​ഗ​പൂ​ർ​ണ​മാ​യ ഒ​രു നോ​മ്പു​കാ​ലം ഉ​ണ്ടാ​ക​ട്ടെ എ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും പ്ര​ഥ​മ വ​നി​ത മെ​ലാ​നി​യ ട്രം​പും ആ​ശം​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.