ശൗ​ചാ​ല​യ​ങ്ങ​ളി​ല്ലാ​തെ 34,394 ഒ​ഡീ​ഷ സ്കൂ​ളു​ക​ൾ; 90 സ്കൂ​ളു​ക​ളി​ൽ ബോ​ർ​ഡു​ക​ളും
Thursday, February 27, 2020 5:57 AM IST
ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ 90 സ്കൂ​ളു​ക​ളി​ൽ ബ്ളാ​ക് ബോ​ർ​ഡു​ക​ളി​ല്ല, 34,394 സ്കൂ​ളു​ക​ളി​ൽ ശൗ​ചാ​ല​യ​ങ്ങ​ളി​ല്ല, നി​ര​വ​ധി സ്കൂ​ളു​ക​ളി​ൽ ശു​ദ്ധ​ജ​ല സൗ​ക​ര്യ​ങ്ങ​ളു​മി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണി​ത്. സ​ർ​ക്കാ​ർ ത​ന്നെ​യാ​ണ് ഈ ​ക​ണ​ക്കു​ക​ൾ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ച​ത്.

35,769 സ്കൂ​ളു​ക​ളി​ൽ വൈ​ദ്യു​തി​യി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സ​മീ​ർ ര​ഞ്ജ​ൻ ഡാ​ഷ് ഒ​രു ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു. 37,645 സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ​ക്കു ക​ളി​ക്കാ​നു​ള്ള ഇ​ട​ങ്ങ​ളി​ല്ല. 2451 സ്കൂ​ളു​ക​ളി​ൽ ലൈ​ബ്ര​റി​ക​ളി​ല്ല. 16,368 സ്കൂ​ളു​ക​ൾ​ക്ക് അ​തി​ർ​ത്തി​വേ​ലി​ക​ളി​ല്ലെ​ന്നും മ​ന്ത്രി സ​ഭ​യെ അ​റി​യി​ച്ചു.

ഒ​ഡീ​ഷ​യി​ലെ പ്രൈ​മ​റി സ്കൂ​ളു​ക​ളി​ൽ ഓ​രോ വ​ർ​ഷ​വും 5.42 ശ​ത​മാ​നം കു​ട്ടി​ക​ളാ​ണ് പ​ഠ​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. അ​പ്പ​ർ പ്രൈ​മ​റി സ്കൂ​ളു​ക​ളി​ൽ 6.93 ശ​ത​മാ​ന​വും സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ 5.41 ശ​ത​മാ​ന​വും കു​ട്ടി​ക​ൾ പ​ഠ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.