ഇ​ത് ഏ​കീ​കൃ​ത സി​വി​ൽ കോ​ഡി​നു പ​റ്റി​യ സ​മ​യം, ന​ട​പ്പാ​ക്ക​ണം: ബി​ജെ​പി മ​ന്ത്രി
Thursday, February 27, 2020 4:36 AM IST
ബം​ഗ​ളു​രു: ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കാ​ൻ ഏ​റ്റ​വും ഉ​ചി​ത​മാ​യ സ​മ​യം ഇ​താ​ണെ​ന്നു ക​ർ​ണാ​ട​ക ബി​ജെ​പി മ​ന്ത്രി സി.​ടി. ര​വി. എ​ല്ലാ​വ​രും സ​മ​ത്വ​ത്തെ കു​റി​ച്ചു സം​സാ​രി​ക്കു​ന്നു എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.

ഇ​ന്ന് എ​ല്ലാ​വ​രും സ​മ​ത്വ​ത്തെ കു​റി​ച്ചു സം​സാ​രി​ക്കു​ന്നു. നേ​ര​ത്തെ, അ​സ​മ​ത്വം ഇ​ഷ്ട​പ്പെ​ട്ട​വ​രും ഇ​പ്പോ​ൾ സ​മ​ത്വം ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​താ​ണ് ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കാ​ൻ പ​റ്റി​യ സ​മ​യം- ര​വി പ​റ​ഞ്ഞു. 1980-ക​ളി​ൽ ബി​ജെ​പി രൂ​പി​ക​രി​ച്ച​തു മു​ത​ൽ ഏ​കീ​കൃ​ത സി​വി​ൽ​കോ​ഡ് പാ​ർ​ട്ടി​യു​ടെ അ​ജ​ണ്ട​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ജെ​പി ആ​ർ​ട്ടി​ക്കി​ൾ 370-നെ​കു​റി​ച്ച് പ​റ​ഞ്ഞു, അ​ത് ന​ട​പ്പി​ലാ​ക്കി. അ​യോ​ധ്യ വി​ഷ​യം പ​റ​ഞ്ഞു, സു​പ്രീം​കോ​ട​തി അ​തി​ന് അ​നു​കൂ​ല​മാ​യ വി​ധി ന​ൽ​കി. ഇ​പ്പോ​ഴാ​ണ് ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കേ​ണ്ട​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഭ​ര​ണ​ഘ​ട​ന​യു​ടെ 44ാം വ​കു​പ്പി​ൽ നി​ർ​ദേ​ശ​ക ത​ത്വ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ്. ഏ​തു മ​ത​വി​ഭാ​ഗ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​രാ​യാ​ലും വി​വാ​ഹം, പി​ന്തു​ട​ർ​ച്ചാ​വ​കാ​ശം തു​ട​ങ്ങി എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും എ​ല്ലാ​വ​ർ​ക്കും ഒ​രു നി​യ​മം എ​ന്ന​തു ന​ട​പ്പി​ലാ​ക്കാ​നാ​ണു ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.