കോ​ഹ്‌​ലി​യെ വീ​ഴ്ത്തി സ്മി​ത്ത് ഒ​ന്നാ​മ​ത്; ‌ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി
Thursday, February 27, 2020 1:54 AM IST
ദു​ബാ​യ്: ഐ​സി​സി​യു​ടെ ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി. ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്ക് ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​നം ന​ഷ്ട​മാ​യി. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ലെ മോ​ശം പ്ര​ക​ട​ന​മാ​ണ് കോ​ഹ്‌​ലി​ക്ക് വി​ന​യാ​യ​ത്.

ഓ​സീ​സ് താ​രം സ്റ്റീ​വ് സ്‌​മി​ത്താ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഒ​ന്നാം റാ​ങ്കി​ലു​ള്ള സ്റ്റീ​വ് സ്‌​മി​ത്തി​ന് 911 പോ​യി​ന്‍റ് ഉ​ണ്ട്. ര​ണ്ടാം റാ​ങ്കി​ലു​ള്ള വി​രാ​ട് കോ​ഹ്‌​ലി​ക്ക് 906 പോ​യി​ന്‍റും. ന്യൂ​സി​ല​ൻ​ഡ് നാ​യ​ക​ൻ കെ​യ്‌​ൻ വി​ല്യം​സ​നാ​ണ് 853 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്ത് ഉ​ള്ളത്.

അ​ജി​ങ്ക്യ ര​ഹാ​നെ (760 പോ​യി​ന്‍റ്) എ​ട്ടാം റാ​ങ്കി​ലും ചേ​തേ​ശ്വ​ർ പു​ജാ​ര (757 പോ​യി​ന്‍റ്) ഒ​ൻ​പ​താം റാ​ങ്കി​ലും മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ (727 പോ​യി​ന്‍റ്) പ​ത്താം റാ​ങ്കി​ലു​മാ​ണ്.

ബോ​ളിം​ഗ് റാ​ങ്കി​ലും ഇ​ന്ത്യ​യ്‌​ക്ക് ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വ​ന്നു. ഇ​ന്ത്യ​യു​ടെ ജ​സ്‌​പ്രീ​ത് ബും​റ ആ​ദ്യ പ​ത്തി​ൽ നി​ന്നു പു​റ​ത്താ​യി. 765 പോ​യി​ന്‍റു​ള്ള അ​ശ്വി​ൻ മാ​ത്ര​മാ​ണ് ആ​ദ്യ പ​ത്തി​ലു​ള്ള ഏ​ക ഇ​ന്ത്യ​ൻ ബോ​ള​ർ. ഒ​ൻ​പ​താം സ്ഥാ​ന​ത്താ​ണ് ആ​ശ്വി​ൻ ഉ​ള്ള​ത്. ഓ​സീ​സ് താ​രം പാ​റ്റ് ക​മ്മി​ൻ​സാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.