പാ​ക്കി​സ്ഥാ​നി​ലും കൊ​റോ​ണ: ര​ണ്ടു പേ​ർ​ക്ക് വൈ​റ​സ് ബാ​ധ ​സ്ഥി​രീ​ക​രി​ച്ചു
Wednesday, February 26, 2020 11:09 PM IST
ഇ​സ്‌​ലാ​മ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലും കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. പാ​ക് ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​സ​ഫ​ർ മി​ർ​സ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​രം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം, ആ​രും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും മി​ർ​സ വ്യ​ക്ത​മാ​ക്കി.

ര​ണ്ടി​ൽ ഒ​രാ​ൾ ഇ​റാ​നി​ൽ പോ​യി തി​രി​ക​യെ​ത്തി​യ​താ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്നു​മാ​ണ് വി​വ​രം. വൈ​റ​സ് ബാ​ധി​ച്ച​യാ​ളു​ടെ കു​ടും​ബ​വും നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് സ​ഫ​ർ മി​ർ​സ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.