തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ഹ​നാ​പ​ക​ടം: നാ​ലു പേ​ർ​ക്ക് പ​രി​ക്ക്
Wednesday, February 26, 2020 10:56 PM IST
തി​രു​വ​ന​ന്ത​പു​രം: ക​വ​ടി​യാ​റി​ൽ കാ​റ​പ​ക​ട​ത്തി​ൽ നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ നാ​ലു പേ​രെ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കാ​റി​ന്‍റെ അ​മി​ത വേ​ഗ​മാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. ഒ​രു ബൈ​ക്കും കാ​ർ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ബൈ​ക്ക് യാ​ത്രി​ക​ൻ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ലു പേ​രും പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ർ അ​ല്ലെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.