ഡ​ൽ​ഹി ക​ലാ​പം: അ​ജി​ത് ഡോ​വ​ൽ അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Wednesday, February 26, 2020 11:17 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ 27 പേ​രു​ടെ ജീ​വ​നെ​ടു​ത്ത ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ഇ​ന്നും തു​ട​ര​വേ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യെ സ​ന്ദ​ർ​ശി​ച്ചു. ഡ​ൽ​ഹി​യി​ലെ ക​ലാ​പ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് ഡോ​വ​ൽ, ഷാ​യെ കാ​ണാ​നെ​ത്തി​യ​ത്.

മൗ​ജ്പു​ർ, സീ​ലം​പു​ർ, ജ​ഫ്രാ​ബാ​ദ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം അ​മി​ത് ഷാ​യെ ക​ണ്ട ഡോ​വ​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചെ​ന്നാ​ണ് വി​വ​രം. ഷാ​യ്ക്കും ഡോ​വ​ലി​നും പു​റ​മേ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ജ​യ്കു​മാ​ർ ഭ​ല്ല, ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​മൂ​ല്യ പ​ട്നാ​യ​ക് തു​ട​ങ്ങി​യ​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു. നേ​ര​ത്തെ, ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു അ​ജി​ത് ഡോ​വ​ൽ ക​ലാ​പ​ബാ​ധി​ത മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ച​ത്.

സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം നി​ല​വി​ൽ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ജ​ന​ങ്ങ​ൾ സം​തൃ​പ്ത​രാ​ണെ​ന്നും പ​റ​ഞ്ഞ ഡോ​വ​ൽ പോ​ലീ​സ് അ​വ​രു​ടെ ജോ​ലി കൃ​ത്യ​മാ​യി ചെ​യ്യു​ന്നു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ജ​ന​ങ്ങ​ൾ പോ​ലീ​സി​ന്‍റെ ക​ഴി​വി​നെ സം​ശ​യി​ക്കേ​ണ്ട​തി​ല്ലെ​ന്നും എ​ല്ലാം നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​ൻ പോ​ലീ​സി​ന് സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

നേ​ര​ത്തെ, ഡ​ൽ​ഹി​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ പൂ​ർ​ണ ചു​മ​ത​ല ഡോ​വ​ലി​ന് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ക്കൂ​ടി​യാ​ണ് അ​ദ്ദേ​ഹം ക​ലാ​പ​മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. അ​തേ​സ​മ​യം, ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​നു മു​ന്നേ അ​ദ്ദേ​ഹം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം വി​ളി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.