മ​രി​യ ഷ​റ​പ്പോ​വ ടെ​ന്നീ​സി​ൽ നി​ന്ന് വി​ര​മി​ച്ചു
Wednesday, February 26, 2020 10:12 PM IST
മോ​സ്കോ: ലോ​ക ടെ​ന്നീ​സി​ലെ മു​ൻ ഒ​ന്നാം ന​മ്പ​ർ താ​രം റ​ഷ്യ​യു​ടെ മ​രി​യ ഷ​റ​പ്പോ​വ പ്ര​ഫ​ഷ​ണ​ല്‍ ടെ​ന്നീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ചു. ദീ​ര്‍​ഘ​കാ​ല​മാ​യി തോ​ളി​ലെ പ​രി​ക്ക് അ​ല​ട്ടി​യി​രു​ന്ന 32കാ​രി​യാ​യ ഷ​റ​പ്പോ​വ ഈ ​സീ​സ​ണി​ല്‍ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് ക​ളി​ച്ച​ത്. ആ ​ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും അ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തു.

2004ല്‍ ​പ​തി​നേ​ഴാം വ​യ​സി​ല്‍ വിം​ബി​ള്‍​ഡ​ണ്‍ കി​രീ​ടം നേ​ടി​യ​തോ​ടെ​യാ​ണ് ഷ​റ​പ്പോ​വ ടെ​ന്നീ​സ് ലോ​ക​ത്തി​ന്‍റെ മു​ഴു​വ​ന്‍ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യ​ത്. 2015 ഓ​ഗ​സ്റ്റി​ല്‍ ഷ​റ​പ്പോ​വ വ​നി​താ സിം​ഗി​ള്‍​സ് റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍ ര​ണ്ട് ത​വ​ണ​യും(2012, 2014) യു​എ​സ് ഓ​പ്പ​ണ്‍(2006), ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍(2008) എ​ന്നി​വ​യി​ല്‍ ഓ​രോ ത​വ​ണ​യും കി​രീ​ടം നേ​ടി​യാ​ണ് ഷ​റ​പ്പോ​വ ഗ്രാ​ന്‍​സ്ലാ​മി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​യ​ത്. 2016ല്‍ ​ഉ​ത്തേ​ജ​ക​മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് 15 മാ​സ​ത്തെ വി​ല​ക്ക് നേ​രി​ടു​ക​യും ചെ​യ്തു താ​രം.

നി​ല​വി​ല്‍ റാ​ങ്കിം​ഗി​ല്‍ 373ാം സ്ഥാ​ന​ത്തു​ള്ള ഷെ​റ​പ്പോ​വ ടെ​ന്നീ​സി​ന് പു​റ​മെ മോ​ഡ​ലിം​ഗ് ലോ​ക​ത്തും ഗ്ലാ​മ​ര്‍ താ​ര​മാ​യി ഷ​റ​പ്പോ​വ ആ​രാ​ധ​ക​രു​ടെ മ​നം ക​വ​ര്‍​ന്നി​രു​ന്നു. മു​ൻ​പ് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​റെ അ​റി​യി​ല്ലെ​ന്ന ഷെ​റ​പ്പോ​വ​യു​ടെ പ​രാ​മ​ർ​ശ​വും ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.