മു​ൻ മ​ന്ത്രി ശി​വ​കു​മാ​റി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ ബാ​ങ്ക് ലോ​ക്ക​റി​ല്‍ നി​ന്നും 155 പ​വ​ന്‍ ക​ണ്ടെ​ത്തി
Wednesday, February 26, 2020 9:03 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത​മാ​യി സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന കേ​സി​ല്‍ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന മു​ന്‍​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ വി.​എ​സ്.​ശി​വ​കു​മാ​റി​ന്‍റെ സു​ഹൃ​ത്ത് ഹ​രി​കു​മാ​റി​ന്‍റെ ലോ​ക്ക​റി​ല്‍ നി​ന്നും 155 പ​വ​ന്‍ സ്വ​ർ​ണം ക​ണ്ടെ​ത്തി. കാ​ന​റ ബാ​ങ്കി​ന്‍റെ പു​ത്ത​ൻ​ച​ന്ത ശാ​ഖ​യി​ലെ ലോ​ക്ക​റി​ൽ നി​ന്നാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ല്‍ ഹ​രി​കു​മാ​റി​നെ നാ​ലാം പ്ര​തി​യാ​ക്കി​യും ശി​വ​കു​മാ​റി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി​യും നേ​ര​ത്തെ വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ എ​ഫ്ഐ​ആ​ര്‍ ന​ല്‍​കി​യി​രു​ന്നു. വി.​എ​സ്.​ശി​വ​കു​മാ​റി​ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള ബാ​ങ്ക് ലോ​ക്ക​ർ നേ​ര​ത്തെ വി​ജി​ല​ൻ​സ് പ​രി​ശോ​ധി​ച്ചി​രു​ന്നു. പ​ക്ഷേ ലോ​ക്ക​റി​ൽ നി​ക്ഷേ​പ​മൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

വീ​ട്ടി​ലെ പ​രി​ശോ​ധ​ന​യി​ൽ ലോ​ക്ക​റി​ന്‍റെ താ​ക്കോ​ൽ വി​ജി​ല​ന്‍​സ് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും ശി​വ​കു​മാ​റി​ന്‍റെ ന​ൽ​കി​യി​രു​ന്നി​ല്ല. താ​ക്കോ​ൽ ന​ഷ്ട​മാ​യെ​ന്നാ​യി​രു​ന്നു ശി​വ​കു​മാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബാ​ങ്കി​ന് നോ​ട്ടീ​സ് ന​ൽ​കി ഇ​ന്ന് വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.