മോ​ദി സ്തു​തി: ജ​സ്റ്റീ​സ് അ​രു​ൺ മി​ശ്ര​യ്ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ബാ​ർ അ​സോ​സി​യേ​ഷ​ൻ
Wednesday, February 26, 2020 9:03 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പു​ക​ഴ്ത്തു​ന്ന പ്ര​സ്താ​വ​ന ന​ട​ത്തി​യ സു​പ്രീം കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് അ​രു​ൺ മി​ശ്ര​യ്ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ബാ​ര്‍ അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്ത്. ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ള്‍ ജു​ഡീ​ഷ​റി​യു​ടെ നി​ഷ്പ​ക്ഷ​ത​യെ​യും സ്വ​ത​ന്ത്ര്യ സ്വ​ഭാ​വ​ത്തെ​യും ബാ​ധി​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

സ​ര്‍​ക്കാ​രി​ലെ നി​യ​മ നി​ര്‍​വ​ഹ​ണ​വി​ഭാ​ഗ​ത്തി​ൽ നി​ന്ന് അ​ക​ലം പാ​ലി​ക്കു​ക എ​ന്ന​ത് ജ​ഡ്ജി​മാ​രു​ടെ മൗ​ലി​ക ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് ബാ​ര്‍ അ​സോ​സി​യേ​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ആ​ഗോ​ള​ത​ല​ത്തി​ല്‍ ചി​ന്തി​ക്കു​ക​യും പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ ഇ​ട​പെ​ടു​ക​യും ചെ​യ്യു​ന്ന ബു​ദ്ധി​ശാ​ലി​യാ​ണ് ന​രേ​ന്ദ്ര മോ​ദി​യെ​ന്നാ​യി​രു​ന്നു അ​ന്താ​രാ​ഷ്ട്ര ജു​ഡീ​ഷ​ൽ കോ​ണ്‍​ഫ​റ​ന്‍​സ്-2020​ല്‍ പ്ര​സം​ഗി​ക്ക​വെ അ​രു​ണ്‍ മി​ശ്ര പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.