മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ "ശോ​ഭ​ന ഭാ​വി' നേ​ർ​ന്ന് ഗ്രാ​മ​മു​ഖ്യ​ൻ- സം​ഭ​വം യു​പി​യി​ൽ
Wednesday, February 26, 2020 7:23 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ മ​രി​ച്ച​യാ​ൾ​ക്ക് ‘ശോ​ഭ​ന ഭാ​വി’ നേ​ർ​ന്നു​കൊ​ണ്ട് ഗ്രാ​മ​മു​ഖ്യ​ൻ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി. സി​ർ​വാ​രി​യ ഗ്രാ​മ​ത്തി​ലെ അ​സോ​ഹാ ബ്ലോ​ക്കി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ മാ​സം 22ന് ​മ​രി​ച്ച ല​ക്ഷ്മി ശ​ങ്ക​ർ എ​ന്ന​യാ​ളു​ടെ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലാ​ണ് ഈ ​ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്.

ല​ക്ഷ്മി ശ​ങ്ക​റു​ടെ മ​ക​നാ​ണ് ഗ്രാ​മ​മു​ഖ്യ​നാ​യ ബാ​ബു​ലാ​ലി​നു മു​ന്നി​ൽ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ മാ​ത്ര​മ​ല്ല, അ​തി​ൽ ശോഭനമായ ഭാവി നേർന്ന് ആ​ശം​സ അ​റി​യി​ക്കാ​നും ബാ​ബു​ലാ​ൽ ത​യാ​റാ​യി. സർട്ടിഫിക്കറ്റ് ഇപ്പോൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.