ഇ​ന്ത്യ​ൻ യാ​ത്ര വി​ജ​യ​ക​ര​മെ​ന്ന് ട്രം​പ്
Wednesday, February 26, 2020 6:47 PM IST
ന്യൂ​യോ​ർ​ക്ക്: ര​ണ്ടു ദി​വ​സ​ത്തെ ഇ​ന്ത്യ​ൻ പ​ര്യ​ട​നം വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​യി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷം ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് ട്രം​പ് ഇ​ന്ത്യ​യി​ൽ നി​ന്നും മ​ട​ങ്ങി​യ​ത്. മ​ട​ക്ക യാ​ത്ര​യ്ക്ക് മു​ൻ​പ് രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ട്രം​പി​ന് ഊ​ഷ്മ​ള​മാ​യ വി​രു​ന്ന് സ​ൽ​ക്കാ​ര​വും ഒ​രു​ക്കി​യി​രു​ന്നു.

സന്ദർശന വേളയിൽ ഇ​​ന്ത്യ​​യും അ​​മേ​​രി​​ക്ക​​യും ത​​​മ്മി​​​ൽ 22,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ (300 കോ​​​​ടി ഡോ​​​​ള​​​​ർ) പ്ര​​​​തി​​​​രോ​​​​ധ ക​​​​രാ​​​​ർ ഒ​​​​പ്പു​​​​വ​​​​ച്ചിരുന്നു. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ 24 എം​​​​എ​​​​ച്ച് റോ​​​​മി​​​​യോ, 64 ഇ ​​​​അ​​​​പ്പാ​​​​ച്ചെ എ​​​​ന്നീ ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ൾ അ​​​​ട​​​​ക്കം വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നു​​​​ള്ള ക​​​​രാ​​​​റു​​​​ക​​ളി​​ലാ​​ണ് ഇരു രാജ്യവും ഒപ്പുവച്ചത്. ഇ​​​​തി​​​​നു​​പു​​​​റ​​​​മേ മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യം, മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ, ഇ​​​​ന്ധ​​​​നം എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ങ്ങ​​​​ളും ഒ​​​​പ്പു​​​​വ​​​​ച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.