രാ​ജ്യ​ത്ത് ഇ​നി​യൊ​രു 1984 ആ​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല: ഡ​ൽ​ഹി ഹൈ​ക്കോ​ട​തി
Wednesday, February 26, 2020 3:59 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് മ​റ്റൊ​രു 1984 ആ​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. ഡ​ൽ​ഹി ക​ലാ​പ​ത്തി​ൽ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍റെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം. ജ​സ്റ്റീ​സു​മാ​രാ​യ എ​സ്. മു​ര​ളീ​ധ​ർ, ത​ൽ​വ​ന്ത് സിം​ഗ് എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​ർ​ക്ക് മി​ക​ച്ച ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നും അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി ഡ​ൽ​ഹി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ക​ലാ​പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി വേ​ണ​മെ​ന്നും കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു. ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ര​ണ​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

ക​ലാ​പ​ത്തി​ല്‍ ഹൈ​ക്കോ​ട​തി അ​മി​ക്ക​സ് ക്യൂ​റി​യെ നി​യോ​ഗി​ച്ചു. അ​ഡ്വ. സു​ബൈ​ദ ബീ​ഗ​ത്തെ​യാ​ണ് അ​മി​ക്ക​സ് ക്യൂ​റി​യാ​യി നി​യോ​ഗി​ച്ച​ത്. ക​ലാ​പ​ത്തി​നി​ര​യാ​യ​വ​രും സ​ര്‍​ക്കാ​രും ത​മ്മി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് അ​മി​ക്ക​സ് ക്യൂ​റി​യെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. വേ​ണ​മെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ട്ടു​ന​ല്‍​കാ​ന്‍ ഡ​ല്‍​ഹി പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യോ​ട് അ​മി​ക്ക​സ് ക്യൂ​റി​ക്ക് ആ​വ​ശ്യ​പ്പെ​ടാം. ക​ലാ​പ​ത്തി​ന്‍റെ ഇ​ര​ക​ള്‍​ക്ക് ഏ​ത് സ​മ​യ​ത്തും അ​മി​ക്ക​സ് ക്യൂ​റി​ക്ക് മു​ന്നി​ല്‍ പ​രാ​തി പ​റ​യാ​ന്‍ അ​വ​കാ​ശ​മു​ണ്ടാ​യി​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.