വി​വാ​ദ പ്ര​സം​ഗം: അ​നു​രാ​ഗ് ഠാ​ക്കൂ​റി​നേ​യും പ​ർ​വേ​ഷ് വ​ർ​മ​യേ​യും ന്യാ​യീ​ക​രി​ച്ച് ഡ​ൽ​ഹി പോ​ലീ​സ്
Wednesday, February 26, 2020 2:42 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി​യ കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​റി​നും പ​ർ​വേ​ഷ് വ​ർ​മ എം​പി​ക്കും ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ക്ലീ​ൻ ചിറ്റ്. ഇ​രു​വ​ർ​ക്കുമെ​തി​രേ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ന്തു ന​ട​പ​ടി​യെ​ടു​ത്തു എ​ന്ന കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​ന് നേ​താ​ക്ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​നു​ള്ള കാ​ര്യ​ങ്ങ​ളൊ​ന്നും പ്ര​ത്യ​ക്ഷ​ത്തി​ലി​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​മാ​ണ് ക്രൈം​ബ്രാ​ഞ്ച് ന​ൽ​കി​യ​ത്.

ഡ​ൽ​ഹി​യി​ലെ ജാ​മി​യ മി​ലിയ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ണ്ടാ​കാ​നു​ള്ള കാ​ര​ണം അ​നു​രാ​ഗിന്‍റെയും പ​ർ​വേ​ഷി​ന്‍റെ​യും പ്ര​സം​ഗ​ങ്ങ​ളാ​ണെ​ന്ന സി​പി​എം നേ​താ​വ് ബൃ​ന്ദാ കാരാ​ട്ടി​ന്‍റെ പ​രാ​തി​യി​ലാ​ണ് കോ​ട​തി പോ​ലീ​സി​നോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച​ത്. എ​ന്നാ​ൽ അ​ക്ര​മപ്ര​വ​ർ​ത്ത​ന​വും നേ​താ​ക്ക​ളു​ടെ പ്ര​സം​ഗ​ങ്ങ​ളും ത​മ്മി​ൽ യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഇ​തു സം​ബന്ധിച്ച് കൂ​ടു​ത​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​ന് കേ​സ് മാ​ർ​ച്ച് ര​ണ്ടി​ലേ​ക്ക് മാ​റ്റി.

രാ​ജ്യ​ത്തെ ഒ​റ്റു​കൊ​ടു​ക്കു​ന്ന​വ​രെ വെ​ടി​വ​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു പൗ​ര​ത്വ നി​യ​മേ​ഭേ​ദ​ഗ​തി​യെ എ​തി​ർ​ക്കു​ന്ന​വ​രു​ടെ സ​മ​ര​ത്തെ പ​രാ​മ​ർ​ശി​ച്ച് കേ​ന്ദ്ര ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞ​ത്. ഷ​ഹീ​ൻ​ബാ​ഗ് സ​മ​ര​ക്കാ​രെ മോ​ശ​മാ​യ ഭാ​ഷ​യി​ൽ വി​ശേ​ഷി​പ്പി​ച്ചാ​ണ് പ​ർ​വേ​ഷ് ശ​ർ​മ വി​വാ​ദ​ങ്ങ​ളു​യ​ർ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.