ബാ​ഴ്സ​യ്ക്കു നാ​പ്പോ​ളി​യു​ടെ സ​മ​നി​ല​ക്കു​രു​ക്ക്
Wednesday, February 26, 2020 9:35 AM IST
നേ​പ്പി​ൾ​സ്: സ്പാ​നി​ഷ് വ​മ്പ​ൻ​മാ​രാ​യ ബാ​ഴ്സ​ലോ​ണ​യ്ക്കു ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ നാ​പ്പോ​ളി​യു​ടെ സ​മ​നി​ല​ക്കു​രു​ക്ക്. പ്രീ ​ക്വാ​ർ​ട്ട​റി​ലെ ആ​ദ്യ പാ​ദ മ​ത്സ​ര​ത്തി​ൽ 1-1 ന് ​ആ​ണ് ബാ​ഴ്സ​യെ നാ​പ്പോ​ളി സ​മ​നി​ല​യി​ൽ പി​ടി​ച്ച​ത്. എ​ന്നാ​ൽ എ​വേ മൈ​താ​ന​ത്ത് നേ​ടി​യ ഗോ​ൾ ബാ​ഴ്സ​യ്ക്കു ര​ണ്ടാം പാ​ദ​ത്തി​ൽ മു​ൻ​തൂ​ക്കം ന​ൽ​കും.

ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ൽ ഒ​രു ഗോ​ൾ ലീ​ഡ് നേ​ടി​യ നാ​പ്പോ​ളി​യെ ര​ണ്ടാം പ​കു​തി​യി​ൽ ബാ​ഴ്സ ഒ​പ്പം​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഡ്രി​സ് മാ​ർ​ട്ട​ൻ​സ് 18 അ​ടി അ​ക​ലെ​നി​ന്നു​മെ​ടു​ത്ത കി​ടി​ല​ൻ ഷോ​ട്ടാ​ണ് നാ​പ്പോ​ളി​യെ മു​ന്നി​ലെ​ത്തി​ച്ച​ത്. ഇ​തോ​ടെ നാ​പ്പോ​ളി​യു​ടെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച ഗോ​ൾ സ്കോ​റ​ർ എ​ന്ന നേ​ട്ടം മെ​ർ​ട്ട​ൻ​സ് സ്വ​ന്ത​മാ​ക്കി. മ​രെ​ക് ഹാം​സി​ക്കി​ന്‍റെ 121 ഗോ​ൾ നേ​ട്ട​മാ​ണ് മെ​ർ​ട്ട​ൻ​സ് മ​റി​ക​ട​ന്ന​ത്.

ആ​ദ്യ പ​കു​തി​യി​ൽ പി​ന്നി​ലാ​യ ബാ​ഴ്സ 57 ാം മി​നി​റ്റി​ൽ ഗ്രീ​സ്മാ​നി​ലൂ​ടെ സ​മ​നി​ല​പി​ടി​ച്ചു. ബോ​ക്സി​നു​ള്ളി​ൽ​നി​ന്ന് നെ​ൽ​സ​ൺ സെ​മ​ഡോ ന​ൽ​കി​യ ലോ ​ക്രോ​സി​ൽ​നി​ന്നാ​യി​രു​ന്നു ഗോ​ൾ. 89 ാം മി​നി​റ്റി​ൽ വി​ദാ​ൽ ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്തു​പോ​യ​തോ​ടെ സ​ന്ദ​ർ​ശ​ക​ർ 10 പേ​രു​മാ​യാ​ണ് മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ടു​ത്ത മാ​സം 18 ന് ​ന്യൂ​കാ​മ്പി​ലാ​ണ് ര​ണ്ടാം പാ​ദ മ​ത്സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.