വ​ര്‍​ഗീ​യ ക​ലാ​പ​ത്തി​ല്‍ കൊ​ല​ക്ക​ള​മാ​യി ഡ​ല്‍​ഹി; അ​മി​ത് ഷാ ​കേ​ര​ള സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി
Wednesday, February 26, 2020 5:32 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ കേ​ര​ള സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി. ഡ​ൽ​ഹി ക​ലാ​പ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി​യെ​ന്നാ​ണു സൂ​ച​ന.

ഭാ​ര​തീ​യ വി​ചാ​ര കേ​ന്ദ്രം ഡ​യ​റ​ക്ട​ർ പി. ​പ​ര​മേ​ശ്വ​ര​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​മി​ത് ഷാ ​കേ​ര​ള​ത്തി​ൽ എ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ർ ഉ​ദ​യ് പാ​ല​സ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് സ​മ്മേ​ള​നം. ആ​ർ​എ​സ്എ​സ് നേ​താ​വ് മോ​ഹ​ൻ ഭാ​ഗ​വ​ത് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

മൂ​ന്നു ദി​വ​സ​മാ​യി ഡ​ൽ​ഹി​യി​ൽ തു​ട​രു​ന്ന ക​ലാ​പം നി​യ​ന്ത്രി​ക്കാ​ൻ ഇ​തു​വ​രെ പോ​ലീ​സി​നോ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നോ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ലാ​പ​ത്തി​ൽ ഇ​തു​വ​രെ 14 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് ക​ണ​ക്ക്. ഇ​തി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യേ​ഗ​സ്ഥ​നും ഉ​ൾ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.