സ്വ​കാ​ര്യ​വ​ത്ക​ര​ണ വി​വാ​ദം; ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ടെ​ൻ​ഡ​ർ റ​ദ്ദാ​ക്കി
Wednesday, February 26, 2020 5:01 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലീ​സി​ന്‍റെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​ജി​റ്റ​ൽ ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ​ദ്ധ​തി​യു​ടെ ടെ​ൻ​ഡ​ർ റ​ദ്ദാ​ക്കി. ടെ​ൻ​ഡ​ർ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്താ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ട​പ​ടി. സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​യു​ടെ ടെ​ൻ​ഡ​റാ​ണു റ​ദ്ദാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ 14 മാ​സ​ത്തി​നി​ടെ മൂ​ന്ന് ത​വ​ണ​യാ​ണ് പ​ദ്ധ​തി​ക്കു​വേ​ണ്ടി പോ​ലീ​സ് ഇ-​ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​ത്. ഇ​തി​ൽ ര​ണ്ടു​ത​വ​ണ​യും ഒ​രു ക​ന്പ​നി മാ​ത്ര​മേ അ​പേ​ക്ഷി​ച്ചു​ള്ളൂ. മൂ​ന്നാ​മ​തും ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​പ്പോ​ൾ ര​ണ്ടു ക​ന്പ​നി​ക​ൾ അ​പേ​ക്ഷി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വാ​ലു​വേ​ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് ടെ​ൻ​ഡ​ർ പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ടെ​ൻ​ഡ​ർ റ​ദ്ദാ​ക്കി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും സി​ഗ്ന​ൽ ലം​ഘ​ന​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ട്രാ​ഫി​ക് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ്ടെ​ത്തി ഡ്രൈ​വ​ർ​മാ​ർ​ക്ക് ശി​ക്ഷ ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​ണ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​ജി​റ്റ​ൽ ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ​ദ്ധ​തി​യെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ട്രാ​ഫി​ക് നി​യ​ന്ത്ര​ണം സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പ് നീ​ക്കം ന​ട​ത്തു​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.