ഉ​ന്നാ​വോ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ബി​ജെ​പി മു​ൻ എം​എ​ൽ​എ​യു​ടെ അം​ഗ​ത്വം റ​ദ്ദാ​ക്കി
Wednesday, February 26, 2020 4:43 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ൽ പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ ബി​ജെ​പി മു​ൻ എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗ് സെ​ൻ​ഗാ​റി​ന്‍റെ നി​യ​സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്കി. ഉ​ന്നാ​വോ​ലെ ബം​ഗ​ർ​മൗ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ബി​ജെ​പി ടി​ക്ക​റ്റി​ൽ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ സെ​ൻ​ഗാ​റി​നെ അ​യോ​ഗ്യ​നാ​ക്കി​ക്കൊ​ണ്ടു​ള്ള വി​ജ്ഞാ​പ​നം ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തി​റ​ങ്ങി.

കേ​സി​ൽ സെ​ൻ​ഗാ​റി​ന് കോ​ട​തി മ​ര​ണം​വ​രെ ജീ​വ​പ​ര്യ​ന്തം ത​ട​വ് വി​ധി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​യോ​ഗ്യ​നാ​ക്കി​കൊ​ണ്ടു​ള്ള നി​യ​മ​സ​ഭ​യു​ടെ വി​ജ്ഞാ​പ​നം. ഡി​സം​ബ​ർ 20-ന് ​അ​യോ​ഗ്യ​ത പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യി യു​പി നി​യ​മ​സ​ഭ​യു​ടെ വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു. ഇ​തേ ദി​വ​സ​മാ​ണ് കു​ൽ​ദീ​പ് സിം​ഗി​ന് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

സെ​ൻ​ഗാ​റി​ന് ജീ​വി​താ​വ​സാ​നം വ​രെ​യാ​ണ് കോ​ട​തി ത​ട​വു​ശി​ക്ഷ വി​ധി​ച്ച​ത്. ഇ​തി​നു​പു​റ​മേ 25 ല​ക്ഷം രൂ​പ പി​ഴ​യും ഒ​ടു​ക്ക​ണം. ഇ​തി​ൽ പ​ത്തു ല​ക്ഷം രൂ​പ പെ​ണ്‍​കു​ട്ടി​ക്കും 15 ല​ക്ഷം രൂ​പ കേ​സി​ന്‍റെ​ചെ​ല​വി​നു​മാ​യി ന​ൽ​ക​ണം. സെ​ൻ​ഗാ​ർ ജീ​വി​താ​വ​സാ​നം വ​രെ ജീ​വ​പ​ര്യ​ന്തം ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്ന് വി​ധി​യി​ൽ എ​ടു​ത്തു​പ​റ​ഞ്ഞി​ട്ടു​ണ്ട്.

2017 ന​വം​ബ​ർ 20നാ​ണ് ഉ​ന്നാ​വോ​യി​ൽ പെ​ണ്‍​കു​ട്ടി മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​യ​ത്. പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യെ 60,000 രൂ​പ​യ്ക്കു വി​ൽ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് നി​ര​ന്ത​രം ഭീ​ഷ​ണി​ക​ളു​ടെ നി​ഴ​ലി​ലാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ ജീ​വി​തം. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ദ്യം പെ​ണ്‍​കു​ട്ടി​യും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ലേ​ക്ക് ഒ​രു ലോ​റി ഇ​ടി​ച്ചു​ക​യ​റി. ആ​സൂ​ത്രി​ത​മാ​യ വാ​ഹ​നാ​പ​ക​ടം ആ​യി​രു​ന്നു ഇ​ത്. പെ​ണ്‍​കു​ട്ടി​ക്കും അ​ഭി​ഭാ​ഷ​ക​നും ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ര​ണ്ടു ബ​ന്ധു​ക്ക​ൾ ഈ ​അ​പ​ക​ട​ത്തി​ൽ മ​രി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് സു​പ്രീം​കോ​ട​തി ഇ​ട​പെ​ട്ട് ഉ​ന്നാ​വോ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​ചാ​ര​ണ​യും ല​ക്നൗ​വി​ൽ​നി​ന്നു ഡ​ൽ​ഹി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. സു​പ്രീം​കോ​ട​തി ഇ​ട​പെ​ട​ലി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ ചി​കി​ത്സ ഡ​ൽ​ഹി​യി​ലേ​ക്കു മാ​റ്റി. 45 ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശ​വും ന​ൽ​കി. തു​ട​ർ​ന്ന് സെ​ൻ​ഗാ​റി​നെ​തി​രേ പോ​ക്സോ, വ​ധ​ശ്ര​മം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തു​ക​യും ചെ​യ്തു.

പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച​തും പെ​ണ്‍​കു​ട്ടി മ​റ്റു മൂ​ന്നു പേ​രാ​ൽ മാ​ന​ഭം​ഗം ചെ​യ്യ​പ്പെ​ട്ട​തും വാ​ഹ​നാ​പ​ക​ട​ത്തി​ൽ സെ​ൻ​ഗാ​റി​ന്‍റെ​യും കൂ​ട്ടാ​ളി​ക​ളു​ടെ​യും പ​ങ്ക് ക​ണ്ടെ​ത്തി​യ​തു​മാ​യ കേ​സു​ക​ളി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.