ഡ​ൽ​ഹി​യി​ലേ​ത് മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ന് നേ​രെ​യു​ള്ള കൈ​യേ​റ്റ​മെ​ന്ന് എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡ്
Wednesday, February 26, 2020 4:07 AM IST
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ സം​ഘ​ർ​ഷം റി​പ്പോ​ർ​ട്ട് ചെ​യ്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച് എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡ് ഓ​ഫ് ഇ​ന്ത്യ.

അ​തി​ക്ര​മം മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ന് നേ​രെ​യു​ള്ള കൈയേ​റ്റ​മാ​ണെ​ന്നും അ​ക്ര​മം റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് മാ​ധ്യ​മ​ങ്ങ​ളെ കൈ​യേ​റ്റം ചെ​യ്യു​ന്ന​തെ​ന്നും എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡ് പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി.

കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ക​ലാ​പം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ ജെ​കെ 24 റി​പ്പോ​ര്‍​ട്ട​ര്‍​ക്ക് വെ​ടി​യേ​റ്റി​രു​ന്നു. എ​ൻ​ഡി​ടി​വി​യു​ടെ മൂ​ന്നു റി​പ്പോ​ർ​ട്ട​ർ​മാ​ർ, കാ​മ​റാ​മാ​ൻ എ​ന്നി​വ​രെ​യും ആ​യു​ധ​ധാ​രി​ക​ളാ​യ ക​ലാ​പ​കാ​രി​ക​ൾ ആ​ക്ര​മി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.