ഡ​ൽ​ഹി​യി​ല്‍ ഷൂ​ട്ട് അ​റ്റ് സൈ​റ്റ് ഓ​ര്‍​ഡ​ര്‍ നി​ല​നി​ല്‍​ക്കു​ന്നു​വെ​ന്ന് പോ​ലീ​സ്
Tuesday, February 25, 2020 11:36 PM IST
ന്യൂ​ഡ​ൽ​ഹി: ര​ണ്ടു ദി​വ​സ​മാ​യി ക​ലാ​പം പ​ട​രു​ന്ന ഡ​ൽ​ഹി​യി​ല്‍ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി പൊ​ലീ​സ്. അ​ക്ര​മി​ക​ളെ ക​ണ്ടാ​ല്‍ ഉ​ട​നെ വെ​ടി​വ​യ്ക്കാ​നു​ള്ള ഷൂ​ട്ട് അ​റ്റ് സൈ​റ്റ് ഓ​ര്‍​ഡ​ര്‍ ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

ഷൂ​ട്ട് അ​റ്റ് സൈ​റ്റ് ഓ​ര്‍​ഡ​ര്‍ പി​ന്‍​വ​ലി​ച്ച​താ​യി ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ വാ​ര്‍​ത്ത പു​റ​ത്തു വി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ഡ​ൽ​ഹി പോ​ലീ​സ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. സം​ഘ​ര്‍​ഷം നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ൽ​ഹി​യി​ല്‍ അ​ടു​ത്ത മു​പ്പ​ത് ദി​വ​സ​ത്തേ​ക്ക് നി​രോ​ധ​നാ​ജ്ഞ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.