മം​ഗ​ല​പ്പു​ഴ, വ​ട​വാ​തൂ​ർ, കു​ന്നോ​ത്ത് മേ​ജ​ര്‍ സെ​മി​നാ​രി​ക​ള്‍​ക്ക് പു​തി​യ റെ​ക്ട​ര്‍​മാ​ര്‍
Tuesday, February 25, 2020 8:27 PM IST
കാ​ക്ക​നാ​ട്: സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ മൂ​ന്ന് മേ​ജ​ര്‍ സെ​മി​നാ​രി​ക​ളി​ല്‍ സ​ഭ​യു​ടെ മെ​ത്രാ​ന്‍ സി​ന​ഡി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​രം പു​തി​യ റെ​ക്ട​ര്‍​മാ​രെ നി​യ​മി​ച്ചു. പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റി​നെ​യും പൗ​ര​സ്ത്യ കാ​ന​ന്‍​നി​യ​മ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഡ​യ​റ​ക്ട​റെ​യും അ​വ​രു​ടെ സ്ഥാ​ന​ങ്ങ​ളി​ല്‍ ഒ​രു ടേ​മി​ലേ​യ്ക്ക് കൂ​ടി നി​യ​മി​ച്ചു. വി​വി​ധ മേ​ജ​ര്‍ സെ​മി​നാ​രി​ക​ളി​ല്‍ സീ​റോ മ​ല​ബാ​ര്‍ സി​ന​ഡി​ന്‍റെ മേ​ജ​ര്‍ സെ​മി​നാ​രി​ക​ള്‍​ക്കു വേ​ണ്ടി​യു​ള്ള ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍​മാ​രാ​ണ് നി​യ​മ​ന പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. മം​ഗ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ് പൊ​ന്തി​ഫി​ക്ക​ല്‍ സെ​മി​നാ​രി​യു​ടെ റെ​ക്ട​റാ​യി ഫാ. ​ഡോ. സെ​ബാ​സ്റ്റ്യ​ന്‍ പാ​ല​മൂ​ട്ടി​ലി​നെ​യും വ​ട​വാ​തൂ​ര്‍ സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്തോ​ലി​ക്ക് സെ​മി​നാ​രി​യു​ടെ റെ​ക്ട​റാ​യി ഫാ. ​ഡോ. സ്‌​ക​റി​യ ക​ന്യാ​കോ​ണി​ലി​നെ​യും, ത​ല​ശേ​രി കു​ന്നോ​ത്ത് മേ​ജ​ര്‍ സെ​മി​നാ​രി റെ​ക്ട​റാ​യി ഫാ. ​ഡോ. ജേ​ക്ക​ബ് ചാ​ണി​ക്കു​ഴി​യി​ലി​നെ​യും സീ​റോ മ​ല​ബാ​ര്‍ സ​ഭാ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ്പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി നി​യ​മി​ച്ചു.

നി​ല​വി​ല്‍ വ​ട​വാ​തൂ​ര്‍ പൗ​ര​സ്ത്യ​വി​ദ്യാ​പീ​ഠ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി സേ​വ​നം ചെ​യ്തു​വ​രു​ന്ന ഡോ. ​ആ​ന്‍​ഡ്രൂ​സ് മേ​ക്കാ​ട്ടു​കു​ന്നേ​ലി​നെ​യും വ​ട​വാ​തൂ​ര്‍ പൗ​ര​സ്ത്യ​വി​ദ്യാ​പീ​ഠം പൗ​ര​സ്ത്യ കാ​ന​ന്‍​നി​യ​മ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​റാ​യി സേ​വ​നം ചെ​യ്തു​വ​രു​ന്ന ഡോ. ​ജ​യിം​സ് ത​ല​ച്ചെ​ല്ലൂ​രി​നെ​യും ത​ല്‍​സ്ഥാ​ന​ങ്ങ​ളി​ലേ​യ്ക്ക് വീ​ണ്ടും നി​യ​മി​ച്ചു. 2019 ആ​ഗ​സ്റ്റ് മാ​സ​ത്തി​ലും 2020 ജ​നു​വ​രി മാ​സ​ത്തി​ലും കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ല്‍ സ​മ്മേ​ളി​ച്ച സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ സി​ന​ഡാ​ണ് വി​വി​ധ സെ​മി​നാ​രി​ക​ളി​ല്‍ പു​തി​യ നി​യ​മ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്.

നി​ല​വി​ല്‍ മം​ഗ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ് പൊ​ന്തി​ഫി​ക്ക​ല്‍ സെ​മി​നാ​രി​യു​ടെ റെ​ക്ട​ര്‍ ഫാ. ​ഡോ. മാ​ത്യു ഇ​ല്ല​ത്തു​പ​റ​മ്പി​ല്‍, വ​ട​വാ​തൂ​ര്‍ സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്തോ​ലി​ക്ക് സെ​മി​നാ​രി റെ​ക്ട​ര്‍ ഫാ. ​ഡോ. ജോ​യി ഐ​നി​യാ​ട​ന്‍, ത​ല​ശേ​രി കു​ന്നോ​ത്ത് മേ​ജ​ര്‍ സെ​മി​നാ​രി റെ​ക്ട​ര്‍ ഫാ. ​ഡോ. ഇ​മ്മാ​നു​വേ​ല്‍ ആ​ട്ടേ​ല്‍ എ​ന്നി​വ​രു​ടെ സേ​വ​ന​കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നി​യ​മ​നം.

മം​ഗ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ് മേ​ജ​ര്‍ സെ​മി​നാ​രി റെ​ക്ട​റാ​യി നി​യ​മി​ത​നാ​യ ഫാ. ​ഡോ. സെ​ബാ​സ്റ്റ്യ​ന്‍ തോ​മ​സ് പാ​ല​മൂ​ട്ടി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ രാ​മ​ക്ക​ൽ​മേ​ട് ഇ​ട​വ​ക​യി​ല്‍ പാ​ല​മൂ​ട്ടി​ല്‍ തോ​മ​സ് (പ​രേ​ത​ന്‍) അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ​മ​ക​നാ​യി 1969-ല്‍ ​ജ​നി​ച്ചു. 1996 ജ​നു​വ​രി 2ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യ്ക്ക് വേ​ണ്ടി പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച അ​ദ്ദേ​ഹം റോ​മി​ലെ സെ​ന്‍റ് തോ​മ​സ് പൊ​ന്തി​ഫി​ക്ക​ല്‍ സ​ര്‍​വ്വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന് 2006-ല്‍ ​ത​ത്വ​ശാ​സ്ത്ര​ത്തി​ല്‍ ഡോ​ക്ട​റേ​റ്റ് നേ​ടി. കൂ​ടാ​തെ ദൈ​വ​ശാ​സ്ത്ര​ത്തി​ല്‍ ജ​ര്‍​മ​നി​യി​ലെ റേ​ഗ​ന്‍​സ്ബു​ര്‍​ഗ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ 2015-ല്‍ ​ഡോ​ക്ട​റ​ല്‍ ഗ​വേ​ഷ​ണം ആ​രം​ഭി​ച്ചു 2019-ല്‍ ​അ​ദ്ദേ​ഹം ത​ന്‍റെ ഗ​വേ​ഷ​ണ പ്ര​ബ​ന്ധം സ​ര്‍​വ്വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. 2018 മു​ത​ല്‍ പൊ​ന്തി​ഫി​ക്ക​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ത​ത്വ​ശാ​സ്ത്ര വി​ഭാ​ഗം അ​സോ​സി​യേ​റ്റ് ഡീ​ന്‍ ആ​യി സേ​വ​നം ചെ​യ്യു​ന്ന അ​ദ്ദേ​ഹം മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി​യു​ടെ മു​ന്‍ പ്രൊ​ക്കു​റേ​റ്റ​ര്‍ കൂ​ടി​യാ​യി​രു​ന്നു. 2008 മു​ത​ല്‍ പൊ​ന്തി​ഫി​ക്ക​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ത​ത്വ​ശാ​സ്ത്ര അ​ധ്യാ​പ​ക​നാ​യി സേ​വ​നം ചെ​യ്യു​ന്ന ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പാ​ല​മൂ​ട്ടി​ല്‍, മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി​യി​ലെ വൈ​ദി​ക പ​രി​ശീ​ല​ക​നാ​യി സേ​വ​നം ചെ​യ്ത് വ​രി​കെ​യാ​ണ് റെ​ക്ട​റാ​യി നി​യ​മി​ക്ക​പ്പെ​ടു​ന്ന​ത്.

വ​ട​വാ​തൂ​ര്‍ സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്തോ​ലി​ക്ക് സെ​മി​നാ​രി റെ​ക്ട​റാ​യി നി​യ​മി​ത​നാ​യ ഫാ. ​ഡോ. സ്‌​ക​റി​യാ ക​ന്യാ​കോ​ണി​ല്‍ ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത​യി​ലെ വെ​ളി​യ​നാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് ഇ​ട​വ​ക​യി​ലെ ക​ന്യാ​കോ​ണി​ല്‍ കെ.​എ​സ്. ചെ​റി​യാ​ന്‍-​ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി 1964ല്‍ ​ജ​നി​ച്ചു. 1992 ഡി​സം​ബ​ര്‍ 29ന് ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച അ​ദ്ദേ​ഹം 2002-ല്‍ ​ലു​വെ​യി​നി​ലെ ക​ത്തോ​ലി​ക്കാ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ധാ​ര്‍​മി​ക ദൈ​വ​ശാ​സ്ത്ര​ത്തി​ല്‍ ഡോ​ക്ട​റേ​റ്റും 2016-ല്‍ ​ഇ​ന്ദി​രാ​ഗാ​ന്ധി ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍​നി​ന്ന് മ​നഃ​ശാ​സ്ത്ര​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി. വ​ട​വാ​തൂ​ര്‍ സെ​മി​നാ​രി​യു​ടെ വൈ​സ് റെ​ക്ട​റാ​യും പൗ​ര​സ്ത്യ​വി​ദ്യാ​പീ​ഠ​ത്തി​ന്‍റെ വൈ​സ്പ്ര​സി​ഡ​ന്‍റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ധാ​ര്‍​മ്മി​ക​ദൈ​വ​ശാ​സ​സ്ത്ര​ത്തി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ല ഗ്ര​ന്ഥ​ങ്ങ​ളും ലേ​ഖ​ന​ങ്ങ​ളും അ​ദ്ദേ​ഹം ര​ചി​ച്ചി​ട്ടു​ണ്ട്. 2006 മു​ത​ല്‍ വ​ട​വാ​തൂ​ര്‍ സെ​മി​നാ​രി​യി​ലും പൗ​ര​സ്ത്യ​വി​ദ്യാ​പീ​ഠ​ത്തി​ലും ധാ​ര്‍​മി​ക ദൈ​വ​ശാ​സ്ത്ര​ത്തി​ന്‍റെ അ​ധ്യാ​പ​ക​നാ​യി പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് പു​തി​യ നി​യ​മ​നം ല​ഭി​ക്കു​ന്ന​ത്.

ത​ല​ശേ​രി കു​ന്നോ​ത്ത് മേ​ജ​ര്‍ സെ​മി​നാ​രി റെ​ക്ട​റാ​യി നി​യ​മി​ത​നാ​യ എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​താം​ഗ​മാ​യ ഫാ. ​ജേ​ക്ക​ബ് ചാ​ണി​ക്കു​ഴി വൈ​ക്കം ഫൊ​റോ​ന ഇ​ട​വ​ക​യി​ല്‍ ചാ​ണി​ക്കു​ഴി (പ​രേ​ത​നാ​യ) ജോ​സ​ഫ്-​മേ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി 1966 ഒ​ക്ടോ​ബ​ര്‍ 13 ന് ​ജ​നി​ച്ചു. 1993 ജ​നു​വ​രി ര​ണ്ടി​ന് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു അ​ദ്ദേ​ഹം ബ​ല്‍​ജി​യം ലു​വെ​യി​ന്‍ സ​ര്‍​വ്വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നും 2004-ല്‍ ​ബൈ​ബി​ള്‍ വി​ജ്ഞാ​നീ​യ​ത്തി​ല്‍ ഡോ​ക്ട​റേ​റ്റ് നേ​ടി. 2006 മു​ത​ല്‍ 2014 വ​രെ കു​ന്നോ​ത്ത് മേ​ജ​ര്‍ സെ​മി​നാ​രി​യി​ല്‍ ബൈ​ബി​ള്‍ അ​ധ്യാ​പ​ക​നാ​യി സേ​വ​നം ചെ​യ്തു. 2014 മു​ത​ല്‍ മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി​യി​ല്‍ ബൈ​ബി​ള്‍ പ്ര​ഫ​സ​റാ​യി സേ​വ​നം ചെ​യ്തു വ​രി​കെ​യാ​ണ് റെ​ക്ട​റാ​യി നി​യ​മ​നം ല​ഭി​ക്കു​ന്ന​ത്.

വ​ട​വാ​തൂ​ര്‍ പൗ​ര​സ്ത്യ​വി​ദ്യാ​പീ​ഠ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി വീ​ണ്ടും നി​യ​മി​ത​നാ​യ ഡോ. ​ആ​ന്‍​ഡ്രൂ​സ് മേ​ക്കാ​ട്ടു​കു​ന്നേ​ല്‍ പാ​ലാ രൂ​പ​ത​യ്ക്കു​വേ​ണ്ടി 1989 ല്‍ ​വൈ​ദി​ക​നാ​യി, റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ല്‍ ബി​ബ്ലി​ക്ക​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലും ഗ്രി​ഗോ​റി​യ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍​നി​ന്നു​മാ​യി വി​ശു​ദ്ധ​ഗ്ര​ന്ഥ​ത്തി​ന്‍റെ ഡോ​ക്ട​റേ​റ്റു നേ​ടി. 2001 മു​ത​ല്‍ വ​ട​വാ​തൂ​ര്‍ സെ​ന്‍റെ തോ​മ​സ് അ​പ്പ​സ്‌​തോ​ലി​ക് സെ​മി​നാ​രി​യി​ലും പൗ​ര​സ്ത്യ​വി​ദ്യാ​പീ​ഠ​ത്തി​ലും വി​ശു​ദ്ധ​ഗ്ര​ന്ഥാ​ദ്ധ്യാ​പ​ക​നാ​യി ശു​ശ്രൂ​ഷ ചെ​യ്യു​ന്നു. നി​ര​വ​ധി ബൈ​ബി​ള്‍ വി​ജ്ഞാ​നീ​യ-​ദൈ​വ​ശാ​സ്ത്ര​ഗ്ര​ന്ഥ​ങ്ങ​ളു​ടെ ക​ര്‍​ത്താ​വാ​യ ഡോ. ​ആ​ന്‍​ഡ്രൂ​സ് 2017 ല്‍ ​വ​ട​വാ​തൂ​ര്‍ പൗ​ര​സ്ത്യ​വി​ദ്യാ​പീ​ഠ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ത​നാ​യി. പു​തി​യ നി​യ​മ​നം വ​ഴി അ​ടു​ത്ത മൂ​ന്നു വ​ര്‍​ഷ​ത്തേ​ക്കു​കൂ​ടി അ​ദ്ദേ​ഹം പ്ര​സി​ഡ​ന്‍റാ​യി തു​ട​രു​ന്ന​താ​ണ്.

വ​ട​വാ​തൂ​ര്‍ പൗ​ര​സ്ത്യ​വി​ദ്യാ​പീ​ഠം പൗ​ര​സ്ത്യ കാ​ന​ന്‍ നി​യ​മ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​റാ​യി വീ​ണ്ടും നി​യ​മി​ത​നാ​യ ഡോ. ​ജ​യിം​സ് ത​ല​ച്ചെ​ല്ലൂ​ര്‍ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യ്ക്കു​വേ​ണ്ടി 1980 ല്‍ ​വൈ​ദി​ക​നാ​യി 1990 ല്‍ ​റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ല്‍ ഓ​റി​യ​ന്‍റ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍​നി​ന്ന് പൗ​ര​സ്ത്യ കാ​ന​ന്‍ നി​യ​മ​ത്തി​ല്‍ ഡോ​ക്ട​റേ​റ്റ് ക​ര​സ്ഥ​മാ​ക്കി. വ​ട​വാ​തൂ​ര്‍ സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്‌​തോ​ലി​ക് സെ​മി​നാ​രി​യി​ല്‍ 2005 മു​ത​ല്‍ കാ​ന​ന്‍ നി​യ​മം പ​ഠി​പ്പി​ക്കു​ന്നു. 2017 ല്‍ ​വ​ട​വാ​തൂ​ര്‍ പൗ​ര​സ്ത്യ​വി​ദ്യാ​പീ​ഠ​ത്തി​ല്‍ പൗ​ര​സ്ത്യ കാ​ന​ന്‍ നി​യ​മ പ​ഠ​ന​ത്തി​നു​ള്ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ത​മാ​യ​പ്പോ​ള്‍ അ​തി​ന്‍റെ പ്ര​ഥ​മ ഡ​യ​റ​ക്ട​റാ​യി നി​യ​മി​ത​നാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.