ആം​ബു​ല​ന്‍​സു​ക​ള്‍​ക്കും ര​ക്ഷ​യി​ല്ല....‍; പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് ബൈ​ക്കി​ലും വാ​നി​ലും
Tuesday, February 25, 2020 6:50 PM IST
ന്യൂ​ഡ​ല്‍​ഹി: വ​ട​ക്കു കി​ഴ​ക്ക​ൻ ഡ​ല്‍​ഹി​യി​ലെ സം​ഘ​ര്‍​ഷ​ത്തി​നി​ടെ ഗു​രു​ത​ര പ​രി​ക്കേ​റ്റ പ​ല​രേ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് ബൈ​ക്കു​ക​ളി​ലും കാ​റു​ക​ളി​ലും. അ​ക്ര​മി​ക​ള്‍ ആം​ബു​ല​ന്‍​സു​ക​ള്‍ ത​ട​യു​ന്ന​താ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് ത​ട​സ​മാ​കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വെ​ടി​യേ​റ്റ​വ​രെ പോ​ലും അ​തി​വേ​ഗം ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നും വി​വ​ര​മു​ണ്ട്.

ഇ​രു​വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ ക​ല്ലേ​റു​ണ്ടാ​യ സ്ഥ​ല​ത്തു​വ​ച്ച് വ​ല​തു​കൈ​ക്ക് പ​രി​ക്കേ​റ്റ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ അ​മി​ത് കു​മാ​റി​നെ ബൈ​ക്കി​ലാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ഖു​റേ​ജി ഖാ​സ് പ്ര​ദേ​ശ​ത്ത് സം​ഘ​ര്‍​ഷ​ത്തി​നി​ടെ പ​രി​ക്കേ​റ്റ കൈ​ഫ് (32)നെ ​വാ​നി​ല്‍ ക​യ​റ്റി​യാ​ണ് പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഓ​ട്ടോ റി​ക്ഷാ ഡ്രൈ​വ​റാ​യ കൈ​ഫ് വാ​ഹ​നം നി​ര്‍​ത്തി​യി​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. മു​പ്പ​തോ​ളം പേ​ര്‍ കൈ​ഫി​നു​നേ​രെ ക​ല്ലെ​റി​ഞ്ഞു.

രാ​വി​ലെ 11ന് ​വെ​ടി​യേ​റ്റ 14 വ​യ​സു​കാ​ര​നെ വൈ​കി​ട്ട് നാ​ലുവരെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലി​നേ​ത്തു​ട​ർ​ന്ന് പോ​ലീ​സ് വാ​ഹ​ന​ത്തി​ലാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും എ​തി​ര്‍​ക്കു​ന്ന​വ​രും ത​മ്മി​ലു​ണ്ടാ​യ ക​ല്ലേ​റാ​ണ് വ​ട​ക്കു കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ജാ​ഫ​റാ​ബാ​ദി​ലും മൗ​ജ്പൂ​രി​ലും സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ഇ​രു​വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ പ​ല​യി​ട​ത്തും ക​ല്ലേ​റു​ണ്ടാ​വു​ക​യും വീ​ടു​ക​ളും ക​ട​ക​ളും വാ​ഹ​ന​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.