കാ​ഷ്മീ​രി​ൽ മ​ധ്യ​സ്ഥ​ത ആ​വ​ർ​ത്തി​ച്ച് ട്രം​പ്
Tuesday, February 25, 2020 6:38 PM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കാ​ഷ്മീ​ർ വി​ഷ‍​യ​ത്തി​ൽ മ​ധ്യ​സ്ഥ​ത​യ്ക്കു​ള്ള സ​ന്ന​ദ്ധ​ത ആ​വ​ർ​ത്തി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഭീ​ക​ര​വാ​ദം സം​ബ​ന്ധി​ച്ച് മോ​ദി​യു​മാ​യി ദീ​ർ​ഘ​മാ​യ ച​ർ​ച്ച ത​ന്നെ​യാ​ണ് ഉ​ണ്ടാ​യ​ത്. ഇ​ന്ത്യ​യ്ക്കും പാ​ക്കി​സ്ഥാ​നു​മി​ട​യി​ലെ മു​ള്ളാ​ണ് കാ​ഷ്മീ​രെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മോ​ദി​യു​മാ​യും പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നു​മാ​യും ന​ല്ല ബ​ന്ധ​മാ​ണ് ഉ​ള്ള​തെ​ന്നും അ​തി​നാ​ലാ​ണ് മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​മെ​ന്ന് താ​ൻ പ​റ​ഞ്ഞ​തെ​ന്നും ട്രം​പ് അ​റി​യി​ച്ചു.

മോ​ദി​യു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ‌​ക്ക് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് ട്രം​പ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം, മ​ധ്യ​സ്ഥ​ത‍​യ്ക്കു​ള്ള സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തി​നു മ​റു​പ​ടി​യാ​യി മോ​ദി എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞോ എ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​ല്ല. ഭീ​ക​ര​ത​യെ നി​യ​ന്ത്രി​ക്കാ​ൻ മോ​ദി​ക്ക് സാ​ധി​ക്കു​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.