ഡ​ൽ​ഹി ക​ലാ​പം മ​ന​പൂ​ർ​വം: കേ​ന്ദ്ര​മ​ന്ത്രി കി​ഷ​ൻ റെ​ഡ്ഡി
Tuesday, February 25, 2020 3:10 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ക​ലാ​പം മ​ന​പൂ​ർ​വ​മാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ജി. ​കി​ഷ​ൻ റെ​ഡ്ഡി. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ സം​ഘ​ർ​ഷ​ങ്ങ​ൾ മ​ന​പൂ​ർ​വം ന​ട​ത്തു​ന്ന​താ​ണ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ മോ​ദി സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യു​ള്ള സം​ഘ​ർ​ഷ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന തീ​വ​യ്പും അ​ക്ര​മ​വും തി​ക​ച്ചും തെ​റ്റാ​ണെ​ന്നും കി​ഷ​ൻ റെ​ഡ്ഡി പ​റ​ഞ്ഞു.

ദി​വ​സ​ങ്ങ​ളാ​യി തു​ട​ർ​ന്ന ക​ലാ​പം കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ക​യാ​ണ്. വ​ർ​ഗീ​യ സം​ഘ​ർ​ഷ​ത്തി​ന്‍റെ ത​ല​ത്തി​ലേ​ക്ക് ഇ​തി​കം ഇ​ത് മാ​റി​ക്ക​ഴി​ഞ്ഞു. കേ​ന്ദ്രം 35 ക​മ്പ​നി കേ​ന്ദ്ര സേ​ന​യേ​യും ര​ണ്ട് ക​മ്പ​നി ദ്രു​ത​ക​ർ​മ സേ​ന​യേ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഒ​രു മാ​സ​ത്തേ​ക്ക് വ​ട​ക്ക് കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. വ​രു​ന്ന മാ​ർ​ച്ച് 24 വ​രെ​യാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച വീ​ണ്ടും വ​ട​ക്ക് കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ല്ലേ​റു​ണ്ടാ​യി. ആ​ളു​ക​ളു​ടെ പേ​ര് ചോ​ദി​ച്ച് തി​രി​ച്ച​റി​ഞ്ഞ മ​ർ​ദി​ച്ചു. ക​ട​ക​ൾ​ക്കും വീ​ടു​ക​ൾ​ക്കും അ​ക്ര​മി​ക​ൾ തീ​വ​ച്ചു. എ​ന്നാ​ൽ പോ​ലീ​സ് ന​ട​പ​ടി​ക​ളൊ​ന്നു​മെ​ടു​ക്കാ​തെ നോ​ക്കി​നി​ൽ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ക​ലാ​പം ഉ​ണ്ടാ​യ​താ​യ വി​വ​രം അ​റി​യി​ച്ചാ​ൽ​പോ​ലും സ്ഥ​ല​ത്തേ​ക്ക് പോ​ലീ​സ് എ​ത്തു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.