പ്ര​തി​രോ​ധ​ത്തി​ന് അ​മേ​രി​ക്ക​ൻ ഹെ​ലി​കോ​പ്റ്റ​ർ; യു​എ​സും ഇ​ന്ത്യ​യും മൂ​ന്ന് ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു
Tuesday, February 25, 2020 2:15 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും മൂ​ന്ന് ധാ​ര​ണാ​പ​ത്ര​ങ്ങ​ൾ ഒ​പ്പ​വ​ച്ചു. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ൾ‌​ഡ് ട്രം​പും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ന​ട​ത്തി​യ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ഭീ​ക​ര​ത​യെ നേ​രി​ടാ​ൻ ഒ​രു​മി​ച്ച് നി​ൽ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. പാ​ക്കി​സ്ഥാ​ൻ മ​ണ്ണി​ൽ​നി​ന്ന് ഭീ​ക​ര​വാ​ദം തു​ട​ച്ചു​നീ​ക്ക​ണ​മെ​ന്ന് ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ന​സി​കാ​രോ​ഗ്യ​ത്തി​നു​ള്ള ചി​കി​ത്സാ സ​ഹ​ക​ര​ണം, വൈ​ദ്യ​ശാ​സ്ത്ര ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഗു​ണ​മേ​ന്മ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സ​ഹ​ക​ര​ണം, പ്ര​കൃ​തി​വാ​ത​ക നീ​ക്ക​ത്തി​ന് ഐ​ഒ​സി-​എ​ക്സോ​ൺ​മൊ​ബി​ൽ ക​രാ​ർ‌ തു​ട​ങ്ങി​യ​വ​യാ​ണ് ഇ​രു രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാ​രും ഒ​പ്പു​വ​ച്ച​ത്. വി​പു​ല​മാ​യ വ്യാ​പാ​ര​ക​രാ​റി​നു​ള്ള കൂ​ടി​യാ​ലോ​ച​ന തു​ട​ങ്ങി​യെ​ന്ന് മോ​ദി അ​റി​യി​ച്ചു. അ​മേ​രി​ക്ക​യു​മാ​യു​ള്ള വ്യാ​പാ​ര​ക​രാ​റി​നു വാ​ണി​ജ്യ​മ​ന്ത്രി​മാ​ർ ത​മ്മി​ൽ യോ​ജി​പ്പി​ലെ​ത്തി. ക​രാ​റി​ന് ഉ​ട​ൻ രൂ​പം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

24 എം​എ​ച്ച്-60 റോ​മി​യോ ഹെ​ലി​കോ​പ്റ്റ​ർ വാ​ങ്ങു​ന്ന​തി​നും എ​എ​ച്ച് 64 ഇ ​അ​പ്പാ​ഷെ ഹെ​ലി​കോ​പ്റ്റ​ർ വാ​ങ്ങു​ന്ന​തി​നും ധാ​ര​ണ​യി​ലാ​യെ​ന്നു ട്രം​പ് പ​റ​ഞ്ഞു. ഇ​ന്ത്യി​ലെ​ത്തി​യ ത​നി​ക്ക് വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​ച്ചു. മോ​ദി​യെ ഇ​ന്ത്യ​യി​ലെ ആ​ളു​ക​ൾ കൂ​ടു​ത​ൽ സ്നേ​ഹി​ക്കു​ന്ന​താ​യും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.