മോ​ഹ​ന്‍​ലാ​ലി​നെ​തി​രാ​യ ആ​ന​ക്കൊ​മ്പ് കേ​സ്: പി​ന്‍​വ​ലി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​രവ​കു​പ്പ്, അ​റി​യി​ല്ലെ​ന്ന് വ​നം മ​ന്ത്രി
Tuesday, February 25, 2020 2:16 PM IST
തി​രു​വ​ന​ന്ത​പു​രം: മോ​ഹ​ന്‍​ലാ​ലി​നെ​തി​രാ​യ ആ​ന​ക്കൊ​മ്പ് കേ​സ് പി​ന്‍​വ​ലി​ക്കാ​ന്‍ ത​ട​സ​മി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പ്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് എന്‍​ഒ​സി പു​റ​ത്തി​റ​ക്കി. മോ​ഹ​ന്‍​ലാ​ല്‍ ന​ല്‍​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് ന​പ​ടി.

എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച് അ​റി​വൊ​ന്നു​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് വ​നം​വ​കു​പ്പ്. ഇ​തേ​ക്കു​റി​ച്ച് ത​നി​ക്ക​റി​യി​ല്ലെ​ന്ന് വ​നംമ​ന്ത്രി കെ.​രാ​ജു പ​റ​ഞ്ഞു. കേ​സ് പി​ന്‍​വ ലി​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​രവ​കു​പ്പ് എ​ടു​ത്ത തീ​രു​മാ​ന​ത്തി​ല്‍ നി​യ​മ​വ​കു​പ്പി​ന്‍റെ അ​ഭി​പ്രാ​യം ആ​രാ​യ​ണം. അ​തി​നു​ശേ​ഷം മാത്ര​മാ​യി​രി​ക്കും അ​ന്തി​മ​തീ​രു​മാ​ന​മെ​ടു​ക്കു- മ​ന്ത്രി പ​റ​ഞ്ഞു.

എ​ന്നാ​ല്‍ കേ​സ് പി​ന്‍​വ​ലി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ആ​ഭ്യ​ന്ത​ര വ​ക​പ്പി​ന്‍റെ ക​ത്ത് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. പെ​രു​മ്പാ​വൂ​ര്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലെ കേ​സ് സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​പ്പെ​ടു​വി​ച്ച എ​ന്‍​ഒ​സി​യു​ടെ പ​ക​ര്‍​പ്പ് വ​വി​ധ വ​കു​പ്പു​ക​ള്‍​ക്ക് അ​യ​ച്ച​താ​യി ആ​ഭ്യ​ന്ത​രവ​കു​പ്പ് വ്യ​ക്ത മാ​ക്കി. എ​ന്നാ​ല്‍ വ​നം​വ​കു​പ്പി​ന് ഈ ​ക​ത്ത് ല​ഭി​ച്ച​ട്ടി​ല്ലെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്.

വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം എ​ടു​ത്ത കേ​സ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മോ​ഹ​ന്‍​ലാ​ല്‍ സ​ര്‍​ക്കാ​രി​ന് ര​ണ്ടു ത​വ​ണ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. തു​ടര്‍​ന്ന് കേ​സ് പി​ന്‍​വ​ലി​ക്കാ​മെ​ന്ന് ഡി​ജി​പി നി​യ​മോ​പ​ദേ​ശം ന​ല്‍​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പെ​രു​മ്പാ​വൂ​ര്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലെ കേ​സ് പി​ന്‍​വ​ലി​ക്കു​ന്ന തി​ല്‍ എ​തി​ര്‍​പ്പി​ല്ലെ​ന്ന് കാ​ണി​ച്ച് എ​റ​ണാ​കു​ളം ക​ള​ക്ട​ര്‍​ക്ക് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ക​ത്ത​യ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.