കെ​എ​എ​സ് പ​രീ​ക്ഷ​യ്ക്ക് പാ​ക് സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ലെ ചോ​ദ്യ​ങ്ങ​ളും: പി.​ടി. തോ​മ​സ്
Tuesday, February 25, 2020 2:56 PM IST
കൊ​ച്ചി: കേ​ര​ള അ​ഡ്മി​നി​സ്‌​ട്രേ​റ്റീവ് സ​ര്‍​വീ​സ് (കെ​എ​എ​സ്) പ​രീ​ക്ഷ​യ്‌​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി പി.​ടി. തോ​മ​സ് എം​എ​ല്‍​എ. പാ​ക്കി​സ്ഥാ​ന്‍ സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ലെ ചോ​ദ്യ​ങ്ങ​ള്‍ കെ​എ​എ​സ് പ​രീ​ക്ഷ​യ്ക്കാ​യി പ​ക​ര്‍​ത്തി​യെ​ന്ന് എം​എ​ല്‍​എ ആ​രോ​പി​ച്ചു.

പ​ബ്ലി​ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ലെ ആ​റ് ചോ​ദ്യ​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പ​ക​ര്‍​ത്തി​യ​തെ​ന്നും സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

2001 ലെ ​പാ​ക്കി​സ്ഥാ​ന്‍ സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പ്പേ​റി​ല്‍​നി​ന്നും എ​ടു​ത്തി​ട്ടു​ള്ള ആ​റ് ചോ​ദ്യ​ങ്ങ​ളാ​ണ് കെ​എ​എ​സി​നാ​യി എ​ടു​ത്തി​ട്ടു​ള്ള​തെ​ന്നും ഇ​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും പ​രീ​ക്ഷ ന​ട​ത്തി​പ്പു​കാ​രു​ടെ​യും ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്നും സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നും എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.