സം​ഘ​ർ​ഷ ത​ല​സ്ഥാ​നം; ഡ​ൽ​ഹി​യി​ൽ വീ​ണ്ടും ക​ല്ലേ​റ്, കേ​ജ​രി​വാ​ൾ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു
Tuesday, February 25, 2020 9:36 AM IST
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ക​ബീ​ർ ന​ഗ​റി​ലും മൗ​ജ്പൂ​രി​ലും ബ്ര​ഹ്മ​പു​രി​യി​ലും വീ​ണ്ടും ക​ല്ലേ​റു​ണ്ടാ​യി. പൗ​ര​ത്വ നി​യ​മ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രും ചേ​രി​തി​രി​ഞ്ഞ് ക​ല്ലേ​റ് ന​ട​ത്തു​ക​യാ​യി​രു​ന്നു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് ക​രു​തു​ന്ന​ത്.

സം​ഘ​ർ​ഷം മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് വ​ള​രു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​പ​ങ്കു​വ​യ്ക്കു​ന്നു. വ​ഴി​യി​ലി​റ​ങ്ങു​ന്ന ആ​ളു​ക​ളു​ടെ പേ​ര് ചോ​ദി​ച്ച ശേ​ഷം മ​ർ​ദി​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. 10 ഇ​ട​ങ്ങ​ളി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. അ​ഞ്ച് മെ​ട്രോ​സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചു.

സം​ഘ​ർ​ഷ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ പോ​ലീ​സ് ഫ്ലാ​ഗ് മാ​ർ​ച്ച് ന​ട​ത്തി. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. സം​ഘ​ർ​ഷ​ങ്ങ​ളി​ൽ‌ ഒ​രു പോ​ലീ​സു​കാ​ര​ൻ അ​ട​ക്കം അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു. നൂ​റി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ എ​ട്ടു പേ​രു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണ്.

സം​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സം​ഘ​ർ​ഷ സ്ഥ​ല​ങ്ങ​ളി​ലെ എം​എ​ൽ​എ​മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു. സം​യ​മ​നം പാ​ലി​ക്കാ​ൻ കേ​ജ​രി​വാ​ൾ ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.