വ​നി​താ ലോ​ക​ക​പ്പ്: ബം​ഗ്ലാ​ദേ​ശി​നെ തു​ര​ത്തി ഇ​ന്ത്യ
Monday, February 24, 2020 10:04 PM IST
പെ​ർ​ത്ത്: വ​നി​താ ട്വ​ന്‍റി- 20 ലോ​ക​ക​പ്പി​ൽ ബം​ഗ്ലാ​ദേ​ശി​നെ​യും വീ​ഴ്ത്തി ഇ​ന്ത്യ​ൻ വ​നി​ത​കൾ വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്നു. പെ​ർ​ത്തി​ലെ വാ​ക്ക സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ 18 റ​ൺ​സി​നാ​ണ് ഇ​ന്ത്യ ത​ക​ർ​ത്ത​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 142 റ​ൺ​സ് നേ​ടി.

143 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശി​ന്‍റെ പോ​രാ​ട്ടം 20 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 124 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. നാ​ല് ഓ​വ​റി​ൽ 18 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് പി​ഴു​ത പൂ​നം യാ​ദ​വി​ന്‍റെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യ്ക്ക് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ജ​യം സ​മ്മാ​നി​ച്ച​ത്.

17 പ​ന്തി​ൽ 39 റ​ൺ​സ​ടി​ച്ച് ഇ​ന്ത്യ​യ്ക്ക് മി​ന്നു​ന്ന തു​ട​ക്കം സ​മ്മാ​നി​ച്ച ഓ​പ്പ​ണ​ർ ഷ​ഫാ​ലി വ​ർ​മ​യാ​ണ് ക​ളി​യി​ലെ താ​രം. ര​ണ്ടു ഫോ​റും നാ​ലു സി​ക്സും സ​ഹി​ത​മാ​ണ് ഷ​ഫാ​ലി 39 റ​ൺ​സെ​ടു​ത്ത​ത്. വൈ​റ​ൽ പ​നി ബാ​ധി​ച്ച ഓ​പ്പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​യ്ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ചാ​ണ് ഇ​ന്ത്യ ബം​ഗ്ല​ദേ​ശി​നെ നേ​രി​ട്ട​ത്. ഇ​തോ​ടെ ബം​ഗാ​ളി​ൽ​നി​ന്നു​ള്ള ടീ​നേ​ജ് താ​രം റി​ച്ച ഘോ​ഷി​ന് ലോ​ക​ക​പ്പ് അ​ര​ങ്ങേ​റ്റ​ത്തി​നും അ​വ​സ​രം ല​ഭി​ച്ചു. വ്യാ​ഴാ​ഴ്ച ന്യൂ​സീ​ല​ൻ​ഡി​നെ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം.

26 പ​ന്തി​ൽ അ​ഞ്ചു ഫോ​റു​ക​ൾ സ​ഹി​തം 35 റ​ൺ​സെ​ടു​ത്ത നി​ഗ​ർ സു​ൽ​ത്താ​ന​യാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ ടോ​പ് സ്കോ​റ​ർ. ഓ​പ്പ​ണ​ർ മു​ർ​ഷി​ദ ഖാ​ട്ടൂ​ൻ 26 പ​ന്തി​ൽ നാ​ലു ഫോ​റു​ക​ളോ​ടെ 30 റ​ണ്‍​സെ​ടു​ത്തു. ഫാ​ഹി​മ ഖാ​ട്ടൂ​ൻ (17), സ​ഞ്ജി​ത ഇ​സ്‍​ലാം (10), ജ​ഹ​നാ​ര ആ​ലം (10), റു​മാ​ന അ​ഹ​മ്മ​ദ് (13) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

ഇ​ന്ത്യ​യ്ക്കാ​യി പൂ​നം യാ​ദ​വി​നു പു​റ​മേ ശി​ഖ പാ​ണ്ഡെ​യും അ​രു​ദ്ധ​തി റെ​ഡ്ഡി​യും ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. രാ​ജേ​ശ്വ​രി ഗെ​യ്ക്‌​വാ​ദി​നാ​ണ് ശേ​ഷി​ച്ച ഒ​രു വി​ക്ക​റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.